1470-490

പിഞ്ചുകുഞ്ഞിനെ വെട്ടി പരിക്കേൽപ്പിച്ച പിതാവിനെ റിമാന്റ് ചെയ്തു

പിഞ്ചുകുഞ്ഞിനെ വെട്ടി പരിക്കേൽപ്പിച്ച പിതാവിനെ റിമാന്റ് ചെയ്തു.ഒന്നേ കാൽ വയസ്സുള്ള സ്വന്തം മകനെ കത്തി കൊണ്ടു വെട്ടി പരിക്കേൽപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കൊരട്ടിക്കര കോടത്തുകുണ്ട് തോംബ്രപടി  വീട്ടിൽ ശ്രീനാഥി (36)നെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നാം തീയ്യതി ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപാനിയായ ശ്രീനാഥ് ലഹരിയിൽ ഭാര്യയെ സ്ഥിരമായി  ഉപദ്രവിക്കാറുണ്ട്. സബ്ബ് ഇൻസ്പെക്ടർ ഇ. ബാബു, എ.എസ്.ഐ. ജോയ് തോമസ്, സി.പി. ഒമാരായ രതീഷ്, ഹരികൃഷ്ണൻ, വിപിൻ  എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.