1470-490

ചരമം

തിരൂർ :പൊന്നാനി എം.ഇ.എസ് കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പൾ പുറത്തൂർ  കുറുമ്പടി ഇല്ലത്തപടിയിലെ പ്രൊഫസർ പി.മായു (76) നിര്യാതനായി.മുട്ടനൂർ കക്കിടി പൂപ്പറമ്പിൽ പരേതനായ കാദർകുട്ടിയുടെ മകനാണ്.1993 മുതൽ 1999 വരെ പൊന്നാനി എം.ഇ.എസ് കോളേജിൽ പ്രിൻസിപ്പളായിരുന്നു.നാട്ടിലെ പൊതു രംഗത്തും വിദ്യാഭ്യാസ പുരോഗതിക്കും സജീവമായി പ്രവർത്തിച്ചിരുന്നു. എം.ഇ.എസ് മലപ്പുറം ജില്ല, തിരൂർ താലൂക്ക് കമ്മിറ്റി അംഗം,എം.ഇ.എസ് മംഗലം യൂണിറ്റ് പ്രസിഡന്റ്‌, എം.ഇ.എസ് സ്കൂൾ ഗവേർണിംഗ് ബോഡി ചെയർമാൻ,കുറുമ്പടി ഐ.സി.എസ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നേരത്തെ മമ്പാട് കോളേജിലും പൊന്നാനി കോളേജിലും കൊമേഴ്‌സ് അധ്യാപകനായും ജോലി ചെയ്തു.ഭാര്യ:റൈഹാനത്ത്(ബേബി) മക്കള്‍:ഡോ.ശമീം ജൗഹര്‍,ശമീം ജാസർ. മരുമക്കൾ:ഷീബ (കുന്നുംപുറം),ഹഫ്സി (പുത്തനത്താണി)

Comments are closed.