1470-490

കോവിഡ് 19 പ്രതിരോധം ശക്തമാക്കും

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയില്‍ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബ്ലോക്ക് തല യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ “ജീവന്റെ വിലയുള്ള ജാഗ്രത” എന്ന മുദ്രവാക്യവുമായി സംസ്ഥാനത്ത് നടത്തുന്ന പ്രവർത്തനങ്ങള്‍ ബ്ലോക്ക് പരിധിയിലെ 6 ഗ്രാമപഞ്ചായത്തുകളിലും ഊർജിതമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരുടെ യോഗത്തിലാണ് തീരുമാനിച്ചത്. ബ്ലോക്ക് തലത്തില്‍ സെന്റിനല്‍ സ്വാബ് കളക്ഷന്‍ നടത്തുന്നതിനുള്ള ക്യാമ്പ് ആരംഭിക്കുന്നതിന് തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ നിന്ന്‍ വിവിധ വിഭാഗങ്ങളിൽപ്പെട്ട 100 വീതം ആളുകളെ പങ്കെടുപ്പിച്ചാണ് സാമ്പിള്‍ കളക്ഷന്‍ നടത്തുന്നത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാർഡുതല ആര്‍.ആര്‍.ടി യോഗങ്ങള്‍ ചേരുന്നതിനും പ്രതിരോധ പ്രചരണ പ്രവർത്തനങ്ങള്‍ നടത്തുന്നതിനും ബോധവത്കരണം നടത്തുന്നതിനും തീരുമാനിച്ചു. കക്കൂസ് മാലിന്യ നിർമാർജ്ജന തൊഴിലിനുവരുന്നവര്‍, പഴയ സാധനങ്ങൾക്കായി വരുന്ന ആക്രി വാഹനങ്ങള്‍ എന്നിവയില്‍ മതിയായ ജാഗ്രത ഉറപ്പാക്കണം. കട കമ്പോളങ്ങളില്‍ പ്രചാരണത്തോടോപ്പം സന്ദർശക ഡയറിയും സൂക്ഷിക്കണം. സൂപ്പര്‍ മാർക്കറ്റുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകളെ അനുവദിക്കരുത്. ആരോഗ്യവകുപ്പ് കർശന അറിയിപ്പ് നൽകും. തുടർന്ന് ‍ പോലീസ് നടപടി ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തല അവലോകനങ്ങള്‍ അടിയന്തിരമായി വ്യാപാരി സംഘടനകളുമായി നടത്തണമെന്നും നിശ്ചയിച്ചു. കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ചു വിവരങ്ങള്‍ തഹസിൽദാര്‍ റിപ്പോർട്ട് ചെയ്തു. പഞ്ചായത്ത്‌ തല ഫസ്റ്റ് ലൈന്‍ സെന്റര്‍ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ തുടർന്ന് ‍ നടത്തണമെന്ന് തീരുമാനിച്ചു. റെയിൽവേ സ്റ്റേഷനില്‍ ജാഗത പോർട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് വരുന്നവരെ രോഗ ലക്ഷണമുള്ളവര്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവരെ തരാം തിരിച്ച് കേന്ദ്രത്തിലെത്തിക്കുന്ന പ്രവർത്തനങ്ങള്‍ ജില്ല ഭരണ സംവിധാനത്തിന്റെ നിർദേശ പ്രകാരം ഒരുക്കുന്നതിന് തീരുമാനിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മതിയായ മുൻകരുതലുകള്‍ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ നടപടി സ്വീകരിക്കുവാനും തൊഴിലിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും തീരുമാനിച്ചു. യോഗത്തില്‍ സെക്രട്ടറി എ.ഗണേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് വി.തങ്കമ്മ ഉത്ഘാടനം ചെയ്തു. ഡോ.ഷീബ, ഡോ.പ്രേംകുമാര്‍, രവന്യൂ വകുപ്പില്‍ നിന്ന്‍ ടി.സുജാത, വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്ന്‍ കെ.മോഹന്ദാാസ്‌, സെബി ഫ്രാൻസിസ്,വി.ജി. ഗങ്കേഷ്, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടമാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. വനിതാ ക്ഷേമ ഓഫീസര്‍ സജി എബ്രഹാം നന്ദി പറഞ്ഞു.

Comments are closed.