1470-490

കോവിഡ് ഡ്യൂട്ടി: ജീവനക്കാരനെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കണം

സെറ്റ്കോ മലപ്പുറം ജില്ലാ കമ്മിറ്റി നേതൃയോഗം സംസ്ഥാന ചെയർമാൻ എ.എം അബൂബക്കർ ഉത്ഘാടനം ചെയ്യുന്നു.

കോവിഡ്  കെയർ സെന്റർ ഡ്യൂട്ടിക്കിടെ  ജീവനക്കാരനെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കണം: സെറ്റ്കോ 

മലപ്പുറം:  വളവന്നൂർ പഞ്ചായത്ത് കോവിഡ്  കെയർ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചെറവന്നൂർ എ എം എൽ പി  സ്കൂൾ അദ്ധ്യാപകൻ നൗഷാദ് അടയാട്ടിലിനെ കയ്യേറ്റം ചെയ്ത സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേർസ്കോൺഫെഡറേഷൻ ( സെറ്റ്കോ) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സംസൃഷ്ടിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കുറ്റക്കാരെ സംരക്ഷിക്കാനും അദ്ധ്യാപകനെതിരെ കള്ളക്കേസെടുക്കാനും കൂട്ടുനിൽക്കുന്ന പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ പ്രവർത്തനം അങ്ങേയറ്റം അപലപനീയമാണെന്നും നേതൃ യോഗം വിലയിരുത്തി. സെറ്റ്കോ  സംസ്ഥാന ചെയർമാൻ എ.എം. അബൂബക്കർ യോഗം ഉത്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ കെ.എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ അബ്ദുള്ള വാവൂർ, ടി.പി അബ്ദുൽ ഹഖ്, എംi അഹമ്മദ്, ആമിർ കോഡൂർ, മജീദ് കാടേങ്ങൽ , അസീസ് പാലത്തിങ്ങൽ ,കെ  നുസ്രത്ത് , സി.പി മുഹമ്മദ് കുട്ടി, ടി.പി. അബ്ദുൽ റഹീം ,എൻ .പി .മുഹമ്മദാലി , വി.പി.സമീർ  എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ അബ്ദുൽ ബഷീർ അങ്ങാടിപ്പുറം സ്വാഗതവും എം.പി.  ഫസൽ എം.പി നന്ദിയും പറഞ്ഞു. 

Comments are closed.