1470-490

ചേറ്റുവ ഹാർബർ ആഴ്ചയിൽ മൂന്ന് ദിവസം അടച്ചിടും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേറ്റുവ ഹാർബർ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പൂർണ്ണമായി അടച്ചിടും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എൻ ജ്യോതിലാലിന്റെ അധ്യക്ഷതയിൽ ഹാർബറിൽ ചേർന്ന കോവിഡ് 19 അവലോകന യോഗത്തിലാണ് തീരുമാനം. വലിയ വള്ളങ്ങളെയും ചെറുവഞ്ചികളെയും ഒരു കാരണവശാലും മറ്റു പ്രദേശങ്ങളിൽ മീൻപിടിക്കാൻ പോകാൻ അനുവദിക്കില്ല. കച്ചവടക്കാരും നിയന്ത്രണങ്ങൾ പാലിക്കണം. ഇക്കാര്യത്തിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്ന പൊതു തീരുമാനം യോഗം അംഗീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ശശാങ്കൻ, സെക്രട്ടറി ഐ.പി.പീതാംബരൻ, വാടാനപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ കെ കെ രാമചന്ദ്രൻ, വള്ളം ഉടമ പ്രതിനിധി ഐ ഡി രവീന്ദ്രൻ, തരക് അസോസിയേഷൻ പ്രതിനിധി കെ എ പവിത്രൻ, യൂണിയൻ പ്രതിനിധികളായ അഭിമന്യു, സി എസ് നാരായണൻ, ടി ആർ ശക്തിധരൻ, കെ. വി. പ്രസാദ് എന്നിവർ പങ്കെടുത്തു.
ലാലൂരിലെ ഖരമാലിന്യംബയോ മൈനിങ് ചെയ്യുംലാലൂർ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക്, റബ്ബർ എന്നിവ ഉൾപ്പെടുന്ന ഖരമാലിന്യങ്ങൾ പരിപാലന ചട്ടങ്ങൾ പാലിച്ച് ശാസ്ത്രീയമായ രീതിയിൽ ബയോ മൈനിങ് ചെയ്യുന്നതിന് തീരുമാനമായി. ഏറെ വർഷക്കാലമായി ലാലൂരിൽ കൂടിക്കിടന്ന ഖരമാലിന്യമാണ് ആധുനിക രീതിയിൽ ബയോ മൈനിങ് നടത്തുക. ലാലൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സ് നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. സ്പോർട്സ് കോംപ്ലക്സ് നിർമ്മാണത്തിന്റെ ഭാഗമായി കുറെ മാലിന്യങ്ങൾ പൂർണമായും കുഴിച്ചുമൂടി ഒഴിവാക്കിയിരുന്നു. അവശേഷിക്കുന്ന ഖരമാലിന്യമാണ് ബയോ മൈനിങ് ചെയ്യുന്നതെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു.

Comments are closed.