ചാലക്കുടിയില്‍ രണ്ട് പേര്‍ക്ക് കൊറോണ.

നഗരസഭിയില്‍ ഒരാള്‍ക്കും മറ്റൊന്ന് പരിയാരം പഞ്ചായത്തിലുമാണ്. പരിയാരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താമസിക്കുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചേര്‍ത്തലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ദിവസവും ചേര്‍ത്തലയില്‍ പോയി വന്നിരുന്നതായും, അവിടെ വെച്ച് സ്രവം പരിശോധിച്ചപ്പോഴാണ് പോസ്റ്റീവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദിവസവും ജോലിക്ക് പോയിരുന്നതിനാല്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നില്ലെന്നും. ഇയാളുടെ ഭാര്യ തൊഴിലുറപ്പ് തൊഴിലിനും മറ്റും പോയിട്ടുണ്ടെന്നാണ് പറയുന്നത്. ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. തമിഴ് നാട്ടില്‍ നിന്ന് ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും തുണി വില്‍പ്പന നടത്തുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേര്‍ കൂടി ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.താലൂക്ക് ആശുപത്രിക്ക് സമീപത്തായിട്ടാണ് താമസിക്കുന്നതെന്നും പറയുന്നു.
Comments are closed.