1470-490

ഗുരുവായൂരിൽ ബുധനാഴ്ച മരണപ്പെട്ട യുവാവിന് കൊവിഡ്

ഗുരുവായൂർ: ഗുരുവായൂരിൽ ബുധനാഴ്ച മരണപ്പെട്ട യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി പള്ളിപുറം ചേപ്ര സ്വദേശി പൊറ്റയിൽ വീട്ടിൽ അനീഷ് ബാലചന്ദ്രനാണ് (39) ബുധനാഴ്ച്ച ഗുരുവായൂരിൽ മരണപ്പെട്ടിരുന്നത്. ചെന്നൈയിൽ നിന്നും ഗുരുവായൂർ തമ്പുരാൻപ്പടിയിലുള്ള ഭാര്യ വീട്ടിലെത്തി ക്വാറന്റീനിൽ കഴിഞ്ഞു വരികയായിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ കാർഗോ ജീവനക്കാരനായ ഇദ്ദേഹം കഴിഞ്ഞ മാസം 24നാണ് ഗുരുവായൂരിലെത്തിയത്. ഗുരുവായൂർ കെ.ടി.ഡി.സി ടാമറിന്റിൽ ക്വാറന്റീനിൽ കഴിഞ്ഞ ശേഷം ഈ മാസം എട്ടിനാണ് വീട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു.
അമ്മ: പ്രഭാവതി. ഭാര്യ: നിഷ. മക്കൾ: നിരഞ്ജൻ, നിരഞ്ജന.

Comments are closed.