1470-490

പഠനത്തിന് കൈത്താങ്ങായി ടി.വി. നൽകി

കോവിഡ് കാലത്ത് പഠനത്തിന് കൈത്താങ്ങായി ടി.വി. നൽകി

തലശേരി:അർഹതപ്പെട്ടവർക്ക് അവകാശപ്പെട്ടതെന്ന ആശയത്തിൽ തലശ്ശേരി പ്രസ് ഫോറം , ലയൺസ് ക്ലബ്ബ് ഓഫ് തലശേരി സിറ്റി, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബ്രണ്ണൻ സ്കൂളി ന് ടെലിവിഷൻ നൽകി. കോവിഡ് കാലത്ത്  പഠനത്തിന് ഒരു കൈത്താങ്ങ് പദധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് — കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രസ് ഫോറം ഹാളിൽ നടത്തിയ ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് 318 ഇ റീജിയൻ ചെയർമാൻ എ.എൽ   അലൗജ് ടെലിവിഷന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.പ്രസാദൻ ടി.വി ഏറ്റുവാങ്ങി.-.   ലയൺസ് ക്ലബ് തലശേരി സിറ്റി പ്രസിഡണ്ട് പ്രശാന്ത് ഷേണായി മുഖ്യാതിഥിയായി.. പ്രസ്സ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് അനീഷ് പാതിരിയാട്  , ആ മുഖപ്രഭാഷണം നടത്തി.കെ.അനീഷ് ,രശ്ന ദാസ്  സ്വാഗതവും പാലയാട് രവി നന്ദിയും പറഞ്ഞു.  .

Comments are closed.