തൃശ്ശൂര്‍ ജില്ലയിലെ കണ്ടൈയ്മെന്റ് സോണുകളിൽ മാറ്റം.

ഗുരുവായൂര്‍ നഗരസഭയുടെ 35 ആം ഡിവിഷന്‍, വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ 05,07 എന്നീ രണ്ട് വാര്‍ഡുകള്‍, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡ് എന്നിവയാണ് പുതിയ കണ്ടൈയ്മെന്റ് സോണുകള്‍. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭ, നടത്തറ പഞ്ചായത്തിലെ എട്ടാം വാർഡ്, പുത്തൻചിറ പഞ്ചായത്തിലെ രണ്ട് വാർഡുകൾ, അന്നമനട പഞ്ചായത്തിലെ മൂന്ന് വാർഡുകൾ അരിമ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്, അതിരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27ാം ഡിവിഷൻ, മുരിയാട് പഞ്ചായത്തിലെ ആറ് വാർഡുകൾ, കടങ്ങോട് പഞ്ചായത്തിലെ രണ്ട് വാർഡുകൾ എന്നിവയാണ് നിലവിൽ കണ്ടെയിൻമെൻറ് സോണുകൾ.രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ പ്രദേശങ്ങളെ കണ്ടൈയ്മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചത്
Comments are closed.