1470-490

ക്ഷേത്ര ഭണ്ഡാര മോഷണക്കേസിലെ പ്രതി പിടിയില്‍.

ക്ഷേത്ര ഭണ്ഡാര മോഷണക്കേസിലെ പ്രതി പിടിയില്‍.നായരങ്ങാടിയിലെ കുടുംബ ക്ഷേത്രമായ കടമ്പോടന്‍ തലയക്കുളത്ത് ക്ഷേത്രത്തിലെ ഭണ്ഢാരം തകര്‍ത്ത് മോഷണം നടത്തി ആളൂര്‍ ഉറുമ്പന്‍ കുന്ന് വെള്ളച്ചാലില്‍ ബിബിന്‍ (21)വിനെ എസ്. ഐ. കെ. കെ. ബാബവും സംഘവും ചേര്‍ന്ന് പിടികൂടി. ചാലക്കുടി സ്റ്റേഷനിലെ സ്ഥിരം മോഷ്ടാവായ പ്രതിയെ മോഷണം നടത്തി ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടിയത്.എസ്. എച്ച്. ഒ കെ. എസ്. സന്ദീപിന്റെ നിര്‍ദ്ദേശ പ്രകാരം സബ്ബ് ഇന്‍സ്‌പെകടര്‍മാരായ സജി വര്‍ഗ്ഗീസ്, നൗഷാദ്, എ. എംസ്.ഐ ജോസഫ്, സീനിയര്‍ സിപിഒ ഷാജു, സിപിഒമാരായ രൂപേഷ്, ഷിജു ഹോം ഗാര്‍ഡ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.നിരവധി മോഷണക്കേസിലെ പ്രതിയെ കോടതി ശിക്ഷിച്ചിട്ടുള്ളതാണ്.

Comments are closed.