കോടതി പരിസരത്തെ ടാങ്കർ അപകടം

കോടതി പരിസരത്തെ ടാങ്കർ അപകടം മറിഞ്ഞ വാഹനത്തിൽ കാണപ്പെട്ടത് പാചകത്തിനായുള്ള ഗ്യാസ് സിലിണ്ടറും പാത്രങ്ങളും – ഡ്രൈവർക്കെതിരെ കേസ് തലശ്ശേരി; എത്ര അനുഭവിച്ചാലും പഠിക്കില്ലെന്ന വാശിയിലാണ് എൽ.പി.ജി. കടത്തു വാഹനങ്ങളും അവരെ നിയന്ദ്രിക്കുന്നവരും. അശ്രദ്ധയും നിയമനിഷേധവും കാരണം വർഷത്തിൽ ചെറുതും വലുതുമായ ടാങ്കർ അപകടങ്ങൾ സംഭവിക്കുമ്പോഴും ഒട്ടും കൂസലില്ലായ്മയാണ് പൊതുനിരത്തുകളിലൂടെ തലങ്ങും വിലങ്ങു മോടുന്ന ഗ്യാസ് ടാങ്കറുകളിൽ തെളിയുന്നത് –എട്ട് വർഷം മുൻപ് കണ്ണൂർ ചാലയിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറി മറിഞ്ഞ അപകടത്തിൽ ഇരുപത് പേർ വെന്തുമരിച്ച സംഭവത്തെ തുടർന്ന് പാചകപാതകം, പെട്രോളിയം തുടങ്ങിയവ കൊണ്ടുപോവുന്ന വലിയ വാഹനങ്ങളുടെ പരിശോധന അധികൃതർ കർശനമാക്കിയിരുന്നു.- ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാരുടെ പക്കൽ സിഗരറ്റ് ലൈറ്റർ ഉണ്ടോ എന്ന് പോലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. വാഹനത്തിൽ പാചക സൌകര്യങ്ങളോമൊബൈൽ റീചാർജിനുള്ള സൌകര്യങ്ങളോ ഇല്ലെന്ന് കൂടി ഉറപ്പാക്കാൻ മുകളിൽ നിന്ന് നിർദ്ദേശമുണ്ടായിരുന്നു.- അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ ഋഷിരാജ് സിംഗ് ഇക്കാര്യത്തിൽ പ്രത്യേക താല്പര്യവും കാട്ടി – ഗ്യാസ് ടാങ്കറുകളിൽ രണ്ട് ഡ്രൈവർമാർ ഉണ്ടാവണം -ഹെഡ് ലൈറ്റ്, ബാക്ക് ലൈറ്റ്, ഉൾപെടെ മുഴുവൻ ലൈറ്റുകളും പുതിയ താവണം – sയറുകളും പഴകിതേയ്മാനം വന്നതാവരുത് – അഗ്നി രക്ഷാ ഉപകരണങ്ങൾ നിർബ്ബന്ധം. -ഇത്തരത്തിലുള്ള 25നിർദ്ദേശങ്ങളാണ് ഋഷിരാജ് സിംഗ് നടപ്പിലാക്കിയത്. കുറച്ച് നാൾ ഇത് പാലിക്കപ്പെട്ടിരുന്നെങ്കിലും തുടർന്നില്ല. ഒരു ഡ്രൈവർ മാത്രമാണ് ദീർഘദൂര ഓട്ടം നടത്തുന്ന ഒട്ടുമിക്ക ടാങ്കറുകളിലുമുള്ളത്.- മംഗലാപുരത്ത് നിന്നും കോഴിക്കോട് ചേളാരി പ്ലാൻറിലേക്കുള്ള ഓട്ടത്തിനിടയിൽ തലശ്ശേരി ജില്ലാ കോടതി പരിസരത്ത് ഇന്നലെ രാവിലെ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഇന്നും തലശ്ശേരിയിൽ നിന്നും കൊണ്ടുപോയില്ല. അപകടസ്ഥലത്തു നിന്നും ഖലാസി മാർ നിവർത്തിയിട്ട വാഹനം ഇവിടെ നിന്നും വലിച്ചു മാറ്റി ഇപ്പോൾ തൊട്ടപ്പുറം സീവ്യൂ പാർക്കിന് എതിർവശമുള്ള ഇടറോഡിൽ നിർത്തിയിട്ടിരിക്കയാണ് – നിയന്ദ്രണംതെറ്റി മറിയുമ്പോൾ പതിനേഴര ടൺ പാചക വാതകമാണ് കൂറ്റൻ കാപ്സ്യൂൾ ടാങ്കറിലുണ്ടായിരുന്നത്. ഇത് ഇന്ന് കാലത്ത് മറ്റൊരു ടാങ്കറിൽ നിറച്ച് കൊണ്ടുപോയതായി വിവരമുണ്ട് – എന്നാൽ മറിഞ്ഞ ടാങ്കറിനകത്ത് പിന്നെയും എൽ.പി.ജി.ഉണ്ടാവുമെന്ന് വിദഗ്ദർ പറയുന്നു..’ ഇത് ആശങ്കാജനകമാണ് – ഇപ്പോൾ ടാങ്കർ നിർത്തിയിട്ട സ്ഥലവും ദേശിയ പാതയ് കരികിലാണ്- ഇതിനിടെ അപകടം വരുത്തിയ ടാങ്കർ ഓടിച്ച ഡ്രൈവർക്കെതിരെ ഐ.പി.സി – 279 വകുപ്പ് പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തു. _ മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചുവെന്നതാണ് കുറ്റം
Comments are closed.