1470-490

പഠനോപകരണ വിതരണം നടന്നു.

കതിരൂർ:കതിരൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ബാങ്ക്‌ ഹാളിൽ നടന്നു. എ എൻ.ഷംസീർ എം.എൽ.എ ഉൽഘാടനം ചെയ്തു. സർവ്വീസ് സഹകരണ ബാങ്ക് എല്ലാ വർഷവും ബാങ്ക് പരിധിയിലെ മുഴുവൻ സ്ക്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയത് വരുന്നുണ്ട് സ്ക്കൂൾ ബാഗ്, കുട, നോട്ട് ബുക്കുകൾ എന്നിവ അടങ്ങിയ പഠനോപകരണങ്ങളുടെ കിറ്റാണ് വിതരണം ചെയ്യുന്നത് ,ഈ വർഷം 19 സ്ക്കുളുകളിലെ 300 ഓളം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. അതത് സ്കുളിലെ അദ്ധ്യാപകർ ഏറ്റു വാങ്ങി;എ.എൻ.ഷംസീർ എം.എൽ.എഉൽഘാടനം ചെയ്തു  ബാങ്ക് പ്രസിഡ’ ണ്ട് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷനായി സെക്രട്ടറി എം.മോഹനൻ’ ഡയറക്ർ കെ.സുരേഷ് എന്നിവർ സംസാരിച്ചു. മറ്റ് സയറക്ടർമാർ ജീവനക്കാർ എന്നിവർ ചടങ്ങിൽപങ്കെടുത്തു.

Comments are closed.