1470-490

റേഷൻ കാർഡിൽ പേരില്ലാത്തവർക്കുംഅരിയും കടലയും കിട്ടുന്നത് ഉറപ്പ് വരുത്തും

റേഷൻ കാർഡില്ലാത്തവർക്കും റേഷൻ കാർഡിൽ പേരില്ലാത്തവർക്കും ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഭക്ഷ്യവിഹിതം ലഭിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ വാർത്താ കുറിപ്പിൽ അറിയിച്ചു. പദ്ധതിപ്രകാരം 5 കി.ഗ്രാം അരി, 1 കി.ഗ്രാം കടല എന്നിവ സൗജന്യമായി ആധാർ കാർഡിന്റേയും സത്യവാങ്മൂലത്തിന്റേയും അടിസ്ഥാനത്തിൽ വിതരണം നടത്താനാണ് സർക്കാർ ഉത്തരവ്. എല്ലാ റേഷൻ കടകളിലും സത്യവാങ്മൂലത്തിന്റെ പകർപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കണം ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ പലരും ഈ വിവരം അറിയാതെ പോകുന്നു. ഈ സാഹചര്യത്തിലാണ് അർഹതപ്പെട്ടവർക്ക് ഭക്ഷ്യ വിഹിതം ലഭിക്കുന്നുണ്ടോ എന്ന കാര്യം ജനപ്രതിനിധികൾ മുൻകൈയെടുത്ത് ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ നിർദേശപ്രകാരം യത്തീംഖാനകൾ, ആശ്രമങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, കോൺവെന്റുകൾ, കന്യാസ്ത്രീ മഠങ്ങൾ, വെൽഫെയർ പെർമിറ്റ് ഇല്ലാത്ത സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ആധാർ കാർഡിന്റേയും സത്യവാങ്ങ്മൂലത്തിന്റേയും അടിസ്ഥാനത്തിൽ മേൽ സൂചിപ്പിച്ച തൂക്കത്തിൽ ധാന്യങ്ങൾ ലഭിക്കും. 20 ൽ കൂടുതൽ അന്തേവാസികളുളള സ്ഥാപനങ്ങൾ സ്ഥാപനത്തിന്റെ ലെറ്റർപാഡിൽ പേരും ഓരോരുത്തരുടെയും ആധാർ കാർഡിന്റെ പകർപ്പും സത്യവാങ്മൂലവും സഹിതമാണ് താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷിക്കേണ്ടത്. ഇവർ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിന് എൻ എഫ് എസ് എ ഗോഡൗണുകളെ സമീപിക്കണം. സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അംഗങ്ങളുടെ ആധാർ പരിശോധിച്ച് ഒരിടത്തും റേഷൻ കാർഡില്ല എന്ന് ഉറപ്പു വരുത്തിയാണ് ഓരോ അംഗത്തിനും അഞ്ചു കിലോഗ്രാം അരി സൗജന്യമായി വിതരണം ചെയ്യേണ്ടത്.

Comments are closed.