1470-490

പാലത്തായി പോസ്കോ കേസില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം.

തലശ്ശേരി: പാനൂര്‍ പാലത്തായിയില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം. തലശ്ശേരി അഡീഷനല്‍ ജില്ലാ ജഡ്ജി എം. തുഷാറാണ് കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യത്തിലുമാണ് അനുമതി നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണം സംഘം കഴിഞ്ഞ ചൊവ്വാഴ്ാചയാണ് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

Comments are closed.