1470-490

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് കേസ്സ്

മാഹി: പ്രണയം ഭാവിച്ച് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചതായുള്ള പരാതിയിൽ പോലീസ് കേസെടുത്തു. പള്ളൂർ സ്റ്റേഷൻ പരിധിയിലുള്ള 19 കാരിയുടെതാണ് പരാതി.
2017 മുതലുള്ള ബന്ധത്തിനിടെയാണ് പീഡനം നടന്നതെന്നാണ് പരാതി. പ്രായപൂർത്തിയാകുന്നതിനു മുൻപ്തന്നെ ചൂഷണത്തിനിരയായതായും ഈ പരാതിയിൽ പറയുന്നു.
പന്തക്കൽ സ്വദേശിയായ സാരംഗിൻ്റെ പേരിലാണ് പോലീസ് കേസെടുത്തത്. മാഹി ചൈൽഡ് ലൈൻ മുമ്പാകെ എത്തിയ പരാതി പള്ളൂർ പോലീസിന് കൈമാറിയതോടെയാണ് പോലീസ് കേസെടുത്തത് .

Comments are closed.