1470-490

ഓണ്‍ ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി.

ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി. ചാലക്കുടി പ്രസ് ഫോറവും, പിങ്ക് പോലീസും, ഞങ്ങള്‍ ചാലക്കുടിക്കാര്‍ മീഡിയയും ചേര്‍ന്നാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുന്ന മുരിങ്ങൂര്‍ ചെറുകരുവാന്‍ സന്തോഷിന്റെ മകള്‍ക്കാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്. പിങ്ക് പോലീസ് സീനിയര്‍ സിപിഒ ഷൈല പി. എം മൈബൈല്‍ കുട്ടിയുടെ അമ്മ വിസ്മിതക്ക് കൈമാറി.പ്രസ് ഫോറം കെ.കെ. ഷാലി, ജോയിന്റ് സെക്രട്ടറി പി. കെ. മധു, പിങ്ക് പോലീസ് സിപിഒമാരായ ത്രേസ്യ കെ. ടി. ജിജി വി. വി. ഹിന്ദുഐക്യവേദി നേതാക്കളായ വേണു കോക്കാടന്‍, ഷോജി ശിവപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.