1470-490

നൻമ ആസ്ഥാന മന്ദിരം നാടിന് സമർപ്പിക്കാൻ ഒരുങ്ങുന്നു


കിഴക്കൻ മലയോര മേഖലയുടെ
സിരാകേന്ദ്രമായ കുറ്റ്യാടി
കേന്ദ്രമായി പ്രവർത്തിക്കുന്ന നൻമ
ചാരിറ്റബിൾ ട്രസ്റ്റിൻ്റെ
കുറ്റ്യാടി -കള്ളാട് റോഡിലുള്ള
ആസ്ഥാന മന്ദിരം
നാടിന് സമർപ്പിക്കാൻ
ഒരുങ്ങുകയാണ്
2017 ഏപ്രിൽ മാസത്തിൽ
മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ
ശിലാസ്ഥാപന കർമ്മം
നിർവ്വഹിച്ച ട്രസ്റ്റിൻ്റെ
ആസ്ഥാന മന്ദിരത്തിൻ്റെ
നിർമ്മാണ പ്രവൃത്തികൾ
അവസാന മിനുക്കുപണിയിലാണ്
ഇതിനോടകം ഓഫീസിൻ്റെ പ്രവർത്തനം
ഒപ്പം തന്നെ ഫിസിയോ തെറാപ്പിയും
ആരംഭിച്ചു കഴിഞ്ഞു
പൂർണ്ണമായും സ്വമനസ്സുകളുടെ
സഹായത്താൽ പ്രവർത്തിക്കുന്ന
ട്രസ്റ്റിൻ്റെ തുടർ പ്രവർത്തനത്തിലും
ഞങ്ങൾ ഇനിയും പ്രതീക്ഷയിലാണ്
ആസ്ഥാന മന്ദിരത്തിലേക്ക്
പൗരപ്രമുഖൻ അറക്കൽ അലി
സ്പോൺസർ ചെയ്ത
ഇൻവെർട്ടർ ലളിതമായ ചടങ്ങിൽ
വെച്ച് കുറ്റ്യാടിയുടെ ജനകീയ
ഡോക്ടർമാർ
ഡോ.സച്ചിത്ത്, ഡോ. ഷാജഹാൻ
എന്നിവർ ഏറ്റ് വാങ്ങി
അറക്കൽ കുടുംബത്തിലെ
ഡോ.ഫിജാസ്
ഫിസിയോ തറാപ്പിസ്റ്റ്
ഇസ്മയിൽ
വൈസ് ചെയർമാൻമാരായ
കിണറ്റും കണ്ടി അമ്മദ്
മേനി കണ്ടി അബ്ദുല്ല മാസ്റ്റർ
ജനറൽ സിക്രട്ടറി
ഉബൈദ് വാഴയിൽ
ട്രഷറർ ജമാൽ കണ്ണോത്ത്
ട്രസ്റ്റ് ഭാരവാഹികൾ
മെമ്പർമാർ എന്നിവർ പങ്കെടുത്തു
പ്രതിസന്ധി നിറഞ്ഞ
ഈ കോവിഡ് കാലത്തും
നൻമയോട് ചേർന്ന് നിൽക്കുന്ന
സ്വമനസ്സുകളെ നന്ദിപൂർവ്വം
സ്മരിക്കുന്നു
തുടർന്നും കൂടെയുണ്ടാവണമെന്ന്
ആഗ്രഹിക്കുന്നു
സ്നേഹപൂർവ്വം
ഉബൈദ് വാഴയിൽ
ജനറൽ സിക്രട്ടറി
നൻമ ചാരിറ്റബിൾ ട്രസ്റ്റ് കുറ്റ്യാടി

Comments are closed.