ലിഫ്റ്റും എക്സലേറ്ററും മറയാക്കി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് കൊള്ളയടി

ടി പി ഷൈജു തിരൂർ
വാണിജ്യ സമുച്ചയങ്ങളിലും പാർപ്പിട സമുച്ചയങ്ങളിലും പ്രവർത്തിക്കുന്ന
ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവയെ ഉപയോഗപ്പെടുത്തിയും ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരുടെ കൊള്ളയടി. ഒരു മോട്ടോർ വാഹനത്തെ പോലെയാണ് ലിഫ്റ്റിനെയും എക്സലേറ്ററിനെയും പരിഗണിക്കുന്നത് ‘ പുതിയ ലിഫ്റ്റ്/എസ്കലേറ്റർ സ്ഥാപിക്കുന്നതിന് രണ്ടിനും പ്രത്യേകം ഇൻസ്പെക്ഷൻ വേണം’ മാത്രമല്ല മൂന്നു വർഷത്തിനു ശേഷം വീണ്ടും ഇൻസ്പെക്ഷൻ നടത്തി ഉദ്യോഗസ്ഥരുടെ പോക്കറ്റ് നിറയ്ക്കേണ്ട ഗതികേടിലാണ് ജനം’ തുടർന്ന് വർഷാ വർഷം ഈ ആചാരം തുടരുകയും വേണം’ ഒന്നും ഒരുമിച്ച് ഇൻസ്പെക്ഷൻ നടക്കില്ല’ എല്ലാം വ്യത്യസ്ത സമയങ്ങളിൽ ‘ ഓരോന്നിനും പ്രത്യേകം കൈക്കൂലി വാങ്ങുന്നതിനാണ് ഇത്തരത്തിൽ ഇൻസ്പെക്ഷൻ നടത്തുന്നതെന്നാണ് ആക്ഷേപം.
ഏതൊരു നിർമ്മാണത്തിനും അതാത് ഡിപ്പാർട്മെന്റിൽ നിന്നും നിർമ്മാണത്തിന് മുൻപ് അപ്പ്രൂവലും നിർമ്മാണത്തിനു ശേഷം അനുമതി വാങ്ങുന്നതാണ് പൊതുവേയുള്ള രീതി. എന്നാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും ഈ രണ്ടു യന്ത്രങ്ങൾക്കുമായി പ്രത്യേകം 2 അപ്പ്രൂവലും അനുമതിയും വാങ്ങണം
1, ട്രാൻസ്‌ഫോർമർ, ജനറേറ്റർ എന്നിവയ്ക്കും’
2, ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവയ്ക്കും. 95 ശതമാനവും മെക്കാനിക്കൽ സ്വഭാവമുള്ള യന്ത്രങ്ങളെയാണ് ഇലക്ട്രിക് ഇൻസ്പെക്ടർമാർ ഇൻസ്പെക്റ്റ് നടത്തി കീ ശ വീർപ്പിക്കുന്നത് ‘
ഇതു കൊണ്ടും തീർന്നില്ല KSEB വലിക്കുന്ന ലൈൻ, DP സ്ട്രക്ചർ എന്നിവക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് മൂന്നാമതൊരു അനുമതിയും കൂടി വാങ്ങണം. എന്നു വച്ചാൽ വെള്ളാനകൾക്ക് കീശ നിറയ്ക്കാനായി കേന്ദ്ര നിയമങ്ങളെ പോലും തിരുത്തി നിയമങ്ങളുണ്ടാക്കി കൊടുത്തിരിക്കുകയാണ് സർക്കാർ ‘
ഇതെന്തൊരു അനീതിയാണ് ജങ്ങളോട് കാണിക്കുന്നത് എന്നു ജനങ്ങൾക്ക് തുടങ്ങിയിട്ട് കാലം കുറച്ചായിട്ടും സർക്കാരിനും വൈദ്യുതി വകുപ്പിനും മാത്രം നേരം വെളുത്തിട്ടില്ല
എക്സലേറ്ററുo ലിഫ്റ്റും സ്ഥാപിക്കുന്നതിന് നിരവധി ബാലികേറാമലകൾ വേറെയുണ്ടന്നത് ഓർക്കണം’ ഇവ സ്ഥാപിക്കുന്നതിന് പ്രത്യേക കോണ്ട്രാക്ടർ ലൈസൻസ് ഉള്ള കമ്പനികൾക്ക് മാത്രമേ മേൽ പറഞ്ഞവക്കുള്ള അപ്പ്രൂവലും അനുമതിയും കിട്ടുകയുള്ളൂ. അപ്പ്രൂവലും അനുമതിയും കിട്ടണമെങ്കിൽ അപേക്ഷകളും ഡ്രോയിങ്ങുകളും EI ഓഫീസിൽ സബ്മിറ്റ് ചെയ്ത് ആദ്യം അപ്പ്രൂവൽ വാങ്ങണം, അതിനായി ഓൺലൈയിനിലൂടെ സമർപ്പിക്കുകയും തുടർന്ന് ഒറിജിനൽ കോപ്പി EI ഓഫീസിൽ എത്തിക്കുകയും വേണം. (ഇതിനൊപ്പം തുടങ്ങണം പോക്കറ്റ് മണി) തുടർന്ന് ലിഫ്റ്റ് സ്ഥാപിച്ചതിന് ശേഷം പൂർത്തീകരണ റിപ്പോർട്ട് ഓണ്ലൈയിനിലൂടെ സമർപ്പിക്കുകയും തുടർന്ന് ഒറിജിനൽ കോപ്പി ഓഫീസിൽ എത്തിക്കുകയും വേണം. ലിഫ്റ്റിന്റെ പരിശോധനക്കായി ഉദ്യോഗസ്ഥരെ ടാക്സി കാർ വിളിച്ചു കൊണ്ടുപോകണം, കാർ വാടക, വയറുനിറയെ ഹോട്ടൽ ഭക്ഷണം, കൈക്കൂലി എന്നിവയും നൽകണം. ഇവനൽകുന്നതിൽ പിഴവുണ്ടായാൽ പിന്നെ പണി പാലും വെള്ളത്തിൽ കിട്ടും. റെഗുലേഷനിലും, IS ലും ഇല്ലാത്ത പലതരം തെറ്റുകൾ എഴുതി ചേർത്തതും അനുമതി / ലൈസൻസ് നല്കാതിരിക്കുക. എന്നാൽ പണം നൽകിയാൽ അനുമതി /ലൈസൻസ് വേഗം കിട്ടുകയും ചെയ്യും.

ആദ്യ 3 വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക ‘ പിന്നീട് എല്ലാവർഷവും ലൈസൻസ് പുതുക്കണം, അതുപോലെ ലിഫ്റ്റിന് വേണ്ടി എല്ലാ വർഷവും ഇൻഷുറൻസ് എടുക്കുന്നുണ്ട്. ലിഫ്റ്റിന്റെ ലൈസൻസ് പുതുക്കുന്നതിനായി 3 മാസം മുൻപ് ഇൻസ്പെക്ഷൻ ഫീസടച്ച് ഇൻസ്പെക്ടറേറ്റിൽ അപേക്ഷിക്കണം, അപേക്ഷ സമർപ്പിച്ചാൽ അപേക്ഷകൻ ഉദ്യോഗസ്ഥരെ 3 മാസവും വിളിച്ചു കൊണ്ടിരിക്കണം എന്നാലാണ് ലൈസൻസിന്റെ കാലാവധി തീരുന്ന അവസാന സമയം നോക്കി ഇൻസ്പെക്ഷനു വരികയുള്ളൂ. (എന്തിന്റെ അടിസ്ഥാനത്തിലാണ് 3 മാസം മുൻപ് അപേക്ഷിക്കണം എന്ന നിയമം ഉണ്ടാക്കിയിട്ടുള്ളത്. മറ്റുള്ള ലൈസൻസുകൾ പുതുക്കുന്നതിന് ഒരു മാസം മുൻപ് കൊടുത്താൽ മതി, ഇൻഷുറൻസ് പുതുക്കി കിട്ടുന്നതിനാണെങ്കിൽ ഒരു മണിക്കൂർ മതി. )
ലിഫ്റ്റിൽ ആരെങ്കിലും അകപ്പെട്ടാൽ അവരെ രക്ഷപെടുത്താൻ EI ഓഫീസിലുള്ളവർക്ക് അറിയില്ല എന്നതാണ് മറ്റൊരു വാസ്തവം. ഇത്തരം അറിവില്ലാത്ത ഉദ്യോഗസ്ഥരാണ് ലിഫ്റ്റിന് അനുമതി നൽകുന്നത്.
(ലിഫ്റ്റിൽ അകപ്പെട്ടവരെ രക്ഷപെടുത്തണമെങ്കിൽ അഗ്നിശമന വിഭാഗത്തിലെ ജോലിക്കാരോ, അല്ലെങ്കിൽ നാട്ടുക്കാരോ വേണം.)
ലിഫ്റ്റിന്റെ 95% വും മെക്കാനിക്കൽ ഉപകരണമാണെന്ന് പറഞ്ഞല്ലോ. ശരിക്കും ഇത് പരിശോധിക്കേണ്ടത് മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ ഡിപ്പാർട്ടമെന്റ് ആണ് ‘ എന്നിട്ടും എന്തു കൊണ്ടാണ് ലിഫ്റ്റിന് മാത്രം പ്രത്യേക ലൈസൻസ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് തന്നെ വേണമെന്ന് പറയുന്നത്.
ബിൽഡിങ് റൂൾ പ്രകാരം ലിഫ്റ്റ് സ്ഥാപിക്കണമെന്ന് നിയമമാണ്. ഇത് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ അനുമതി തരാവുന്നതല്ലേ ഉള്ളൂ എന്നാണ് വ്യവസായികൾ ചോദിക്കുന്നത്.
ട്രാൻസ്‌ഫോർമർ, നിയോൻ സൈൻ, സി ട്ടി സ്കാൻ, എക്‌സ്റേ പോലുള്ള ഹൈ വോൾട്ടേജ് ഉപകരണങ്ങലും, കൂടാതെ ജനറേറ്റർ, ഓട്ടോമേഷൻ, സോളാർ പ്ലാന്റ്, ഫയർ എന്നിവ കൂട്ടി ചേർത്തുള്ള ആപ്പ്രൂവൽ , അനുമതി എന്നിവയുടെ കൂടെ ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവയ്ക്കായി രണ്ടാമതൊരു ആപ്പ്രൂവൽ, അനുമതി വേണമെന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത് എന്തിന് വേണ്ടിയാണ് എന്നാണ് ജനം ചോദിക്കുന്നത് ‘ CT Scan, Cathlab, X-Ray, Neon sign എന്നീ High വോൾട്ടേജ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അതാത് കമ്പനിയുടെ ജോലിക്കാരാണ്, എന്നാൽ ഇവ സ്ഥാപിക്കുന്നതിനുള്ള ലൈസൻസ് ഇത്തരം കമ്പനികൾക്കില്ല. എന്നാൽ മേൽ പറഞ്ഞവയുടെ ഹൈ വോൾട്ടേജ് / ഫ്രീക്വൻസി ടെസ്റ്റ് ചെയ്യുവാനുള്ള ഇൻസ്ട്രുമെന്റ് പോലും ജില്ലാ EI ഓഫീസുകളില്ല, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് CT സ്കാൻ, X-Ray പോലെയുള്ളവക്ക് EI ഓഫീസിൽ നിന്ന് അനുമതി നൽകുന്നത് എന്നു ചോദിച്ചാൽ സർക്കാരിനുമില്ല ഉത്തരം ‘
ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവയേക്കാളും അപകടം പിടിച്ചതാണ് ഫയർ ഹൈഡ്രൻണ്ടിന്റെ വർക്ക്. ഇതിന്റെ പ്രവർത്തനത്തിനായി ബീം ഡിറ്റക്ടർ (ഇലക്ടറിക്കൽ സ്പാർക്ക് സെൻസർ), സ്മോക് ഡിറ്റക്ടർ, ഹീറ്റ് ഡിറ്റക്ടർ എന്നിവ സ്ഥാപിച്ച് ഫയർ അലാം കണ്ട്രോൾ പാനലിൽ കണക്ട് ചെയ്യും, ഇത് വർക്ക് ചെയ്യുന്നതിനായി ഇലക്ട്രിക് കറന്റ് വേണം. കൂടാതെ ഫയർ പമ്പ്, ജോക്കി പമ്പ്, സ്പ്രിൻക്ലെർ പമ്പ്, ബൂസ്റ്റർ പമ്പ് എന്നീ പ്രധാന പെട്ടവ വർക്ക് ചെയ്യണമെങ്കിൽ ഇലക്ട്രിക് കറന്റ് വേണം. ഇതിന് ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവയെക്കാൾ കൂടുതൽ സുരക്ഷ വേണ്ടതുമാണ്. എന്നിട്ടെന്താണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി മതി എന്നു സർക്കാർ ഉത്തരവ് ഇറക്കാതെ മറ്റൊരു ഡിപ്പാർട്ട്‌മെന്റ് ആയ ഫയർ & റെസ്ക്യൂ ന്റെ അനുമതി മാത്രം വാങ്ങിയാൽ മതി എന്നു പറയുന്നത്.
ഏറ്റവും കൂടുതൽ തീ പിടുത്തം, മരണങ്ങൾ ഉണ്ടാകുന്നതും ഇലക്ട്രിക് ഫയർ പമ്പ് പ്രവർത്തിക്കാതിരിക്കുമ്പോളാണല്ലോ. സർക്കാരിന് ഇത് മനസ്സിലാകാഞ്ഞിട്ടാണോ. അതോ മനപൂർവ്വം സർക്കാർ മനസ്സിലാകാതിരിക്കുന്നതാണോ എന്നാണ് പ്രസക്തമായ ചോദ്യം?
ലിഫ്റ്റിന് മാത്രമായി പ്രത്യേക ലൈസൻസ് വേണമെന്നുള്ള നിയമം പിൻവലിക്കണമെന്നാണ് ആവശ്യം’ പകരം ടോട്ടൽ ഇലക്ട്രിക് അപ്പ്രൂവൽ & അനുമതി ഒന്നു മാത്രം മതി എന്ന വ്യവസ്ഥയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ജനങ്ങൾ റോഡിലൂടെ ഓടിക്കുന്ന വാഹനങ്ങക്ക് വരെ 15 വർഷത്തേക്ക് അനുമതിയുണ്ട്’ 15 വർഷം തികയുന്നതിന് മുൻപ് വാഹനങ്ങൾക്ക് ടെസ്റ്റ് നടത്തിയാൽ മതി. എന്നാൽ ഒരു നിലയിൽ നിന്ന് മറ്റു നിലകളിലേക്ക് സുരക്ഷിതമായി പോകുന്ന മെക്കാനിക്കൽ വിഭാഗത്തിൽപ്പെട്ട ലിഫ്റ്റിനും എക്സലേറ്ററിനും വർഷത്തിൽ ഇൻസ്പെക്ഷൻ വേണമെന്ന് പറയുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
Comments are closed.