1470-490

കുന്നംകുളം മേഖലയില്‍ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കുന്നംകുളം മേഖലയില്‍ വ്യാഴാഴ്ച രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോര്‍ക്കളേങ്ങാട് സ്വദേശിയായ 54 കാരന്‍, കടവല്ലൂര്‍ പഞ്ചായത്തിലെ കരിക്കാട് സ്വദേശിനിയായ 29 കാരി എന്നിവര്‍ക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും എത്തി ഇന്‍സ്റ്റ്യൂഷന്‍ ക്വാറന്റയിനിന്‍ പൂര്‍ത്തിയാക്കി ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നയാളാണ് പോര്‍ക്കുളേങ്ങാട് സ്വദേശി. ചങ്ങരംകുളത്തെ ഇസാഫ് ബാങ്കിലെ ജീവനക്കാരിയാണ് കരിക്കാട് സ്വദേശിനി. കോവിഡ് പോസിറ്റീവ് ആയ ബാങ്കിലെ ജീവനക്കാരനില്‍ നിന്നാണ് സമ്പര്‍ക്കം വഴി യുവതിക്ക് രോഗം പകര്‍ന്നത്. കഴിഞ്ഞ 4 മുതല്‍ യുവതിയും കുടുംബവും വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. 12 നാണ് സ്രവം പരിശോധനക്ക് എടുത്തത്. രോഗം ബാധിച്ച യുവതിയുടെ പിതാവ് കരിക്കാട് സെന്ററില്‍ ചായക്കട നടത്തുകയാണ്. മുന്‍ കരുതലെന്ന നിലയ്ക്ക് ആരോഗ്യ വിഭാഗം കരിക്കാട് സെന്ററിലെ കടകള്‍ അടപ്പിച്ചു. വീട്ടുകാരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച യുവതി സന്ദര്‍ശനം നടത്തിയ ഇസാഫ് ബാങ്കിന്റെ പെരുമ്പിലാവ് ശാഖയും ആരോഗ്യവിഭാഗം അടപ്പിച്ചു.

Comments are closed.