1470-490

കാവനൂർ ടൗണിൽ തെരുവ് കച്ചവടത്തിന് നിരോധനം

അരീക്കോട് : കോവിഡ് 19 വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അനിയന്ത്രിതമായി തെരുവ് കച്ചവടം വർദ്ദിച്ച കാവനൂർ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് കച്ചവടം നിരോധിച്ചതായി കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം വൈസ്പ്രസിഡണ്ട് സി.മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വിദ്യാവതി ഉദ്ഘാടനം നിർവ്വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡണ്ട് അൽമോയ റസാഖ്,
വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി ശിവദാസൻ,എസ്.ടി.യു ട്രഷറർ ഇ.പി.മുജീബ് യൂണിറ്റ് ജനറൽ സെക്രട്ടറി ഉമ്മർ മേച്ചേരി, സുൽഫി മഞ്ചേരി, സി. അബ്ദുൽമജീദ്, ടി.കെ ബാവ, കെ.മുജീബ്, വി.ഹനീഫ, മരുപ്പച്ച സക്കീർ, എ.പി മുഹമ്മദ്, കെ.പി.ഇസ്മായിൽ സംസാരിച്ചു.

Comments are closed.