1470-490

കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിന് തിളക്കമാർന്ന വിജയം.

കൊയിലാണ്ടി: ഹയർസെക്കണ്ടറി പരീക്ഷയിൽ കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിന് തിളക്കമാർന്ന വിജയം. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിൽ 100 ശതമാനവും സയൻസിൽ 99 ശതമാനവുമാണ് വിജയം. 99.5 ആണ് സ്‌കൂളിന്റെ മൊത്തം വിജയ ശതമാനം. പരീക്ഷ എഴുതിയ 193 പേരിൽ 192 ഉം വിജയിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു. പൊയിൽക്കാവ് യു പി സ്‌കൂൾ അധ്യാപകൻ പ്രശാന്ത്കുമാറിന്റെയും കൊയിലാണ്ടി ജി വി എച്ച് എസ് എസ് അധ്യാപിക ബ്രിജുലയുടെയും മകൾ കെ.നർമദക്കും ആനക്കുളം ചിത്രകത്തിൽ അധ്യാപകനായ രാജന്റെയും ബീനയുടെയും മകൻ ബി.ആർ.അമൽരാജിനുമാണ് സയൻസ് വിഭാഗത്തിൽ 1200ൽ 1200 ഉം ലഭിച്ചത്. മൊത്തം 20 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ 12ഉം കൊമോഴ്‌സിൽ 5ഉം ഹ്യുമാനിറ്റീസിൽ 3ഉം പേരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്. സയൻസ്, കൊമോഴ്‌സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിൽ 16 പേർക്ക് അഞ്ച് വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചിട്ടുണ്ട്

Comments are closed.