1470-490

ഗീതക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള ഭവനം

ചാലക്കുടി
കുന്നപ്പിള്ളി.മേലൂർ പഞ്ചായത്തിലെ കുന്നപ്പിളളിയിലെ മേപ്പുള്ളി ഗീതക്കും കുടുംബത്തിനും ഇനി തല ചായ്ച് ഉറങ്ങാൻ അടച്ചുറപ്പുള്ള ഒരു ഭവനം സ്വപ്നം അല്ലാ; യാഥാർത്ഥ്യമാകുന്നു.  ആറ് അംഗങ്ങൾ ഉള്ള ഈ കുടുംബം ഇതുവരെ പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ കുടുംബത്തിലാണ് കഴിഞ്ഞിരുന്നത്. സ്ഥലത്തിൻ്റെ രേഖകൾ ശരിയല്ലാത്തതു കൊണ്ട് അർഹരായിട്ടും ഒരു വീട് നൽകാൻ സർക്കാർ ഏജൻസികൾക്ക് കഴിഞ്ഞതും ഇല്ലാ.ഓൺലൈൻ വിദ്യാഭ്യാസത്തിന് ടിവി സൗകര്യം ലഭിച്ചിട്ടും വയ്ക്കാൻ സൗകര്യം ഇല്ലാത്ത ഇവരുടെ ദുരവസ്ഥ പ്രദേശത്തെ പൊതുപ്രവർത്തകർ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും മെമ്പറും, അദ്ധേഹത്തിൻ്റെ അടുത്ത രണ്ട് സുഹൃത്തുക്കളായ ഫാ.ജിജോയും, ഷിജു ആച്ചാണ്ടിയും കൂടി വീട് നിർമ്മാണം ഒപ്പം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. 650 ചതുരശ്ര അടിയിൽ 3 ബെഡ്‌റൂമോട്കൂടി നാട്ടുകാരുടെ സഹായത്തോടെയാണ് നിർമ്മാണം നടത്തുന്നത്.വീടിൻ്റെ തറക്കല്ലിടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ഷിജുവും, പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ബാബുവും ഒരുമിച്ച് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് അധ്യാക്ഷത വഹിച്ചു.ഷിജു ആച്ചാണ്ടി, വാർഡ് മെമ്പർ ഷിജി വികാസ്, ബിപിൻ രാജ്, എം.എം രമേശൻ, പ്രദീപ് പൂലാനി എന്നിവർ സംസാരിച്ചു.

Comments are closed.