1470-490

ഗ്യാസ് ടാങ്കര്‍ അപകടം: ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ജില്ലാകോടതിക്കു സമീപത്തെ ഗ്യാസ് ടാങ്കര്‍ അപകടം 
ഡ്രൈവര്‍ക്കെതിരെ കേസെടുത്തു 

തലശ്ശേരി: ദേശീയപാതയില്‍ ജില്ലാകോടതിക്കു സമീപം ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ തലശ്ശേരി പൊലിസ് കേസെടുത്തു. അശ്രദ്ധയോടെ വാഹനം ഓടിച്ച് മനുഷ്യജീവന് അപകട ഭീഷണി ഉയര്‍ത്തിയെന്ന കുറ്റത്തിനാണ് ഗൂഡല്ലൂര്‍ സ്വദേശി എന്‍. ശിവകുമാറിനെതിരെ (39) കേസെടുത്തത്. വാഹനത്തില്‍ നിന്ന് പാചകത്തിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറും അനുബന്ധ പാത്രങ്ങളും കണ്ടെത്തിയിരുന്നു. മംഗലാപുരത്ത് നിന്ന് കോഴിക്കോട് പോകുന്നതിനിടെയാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ ടാങ്കര്‍ മറിഞ്ഞത്. നിസാര പരുക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. വാതക ചോര്‍ച്ചയില്ലാത്തതിനാല്‍ പരിസരത്ത് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

Comments are closed.