1470-490

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ജ്യോതി ലാബ്സ്

വാദ്യ കലാകാരൻമാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ജ്യോതി ലാബ്സ്. ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 എന്ന മഹമാരിയെ തുടർന്ന് ഉപജീവനമാർഗ്ഗം മുടങ്ങിയ വാദ്യ കലാകാരൻമാർക്കായാണ് ഉജാല നിർമ്മാതാക്കളായ ജ്യോതി ലാബ്സ് ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. പ്രധാന ഉത്സവങ്ങളെല്ലാം ചടങ്ങുകളിലൊതുങ്ങിയതോടെ ജീവിതം വഴിമുട്ടിയ നൂറോളം കലാകാരൻമാർക്കാണ് കിറ്റുകൾ വിതരണം നടത്തിയത്. ചൊവ്വല്ലൂർ ശിവക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ്, ജ്യോതി ലാബ്സ് മാനേജ്മെന്റ് പ്രതിനിധി എം.പി. സിദ്ധാർത്ഥൻ, കവിയും, ഗാനരചിയിതാവുമായ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി, വാദ്യകലാകാരൻ ചൊവ്വല്ലൂർ മോഹനൻ എന്നിവർ ചേർന്ന് ഭക്ഷ്യ കിറ്റുകളുടെ വിതരണം നിർവ്വഹിച്ചു.

Comments are closed.