പരീക്ഷാ അപേക്ഷ

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ് 2017 സിലബസ്-2017 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി, 2015 സിലബസ്-2016 പ്രവേശനം മാത്രം സപ്ലിമെന്ററി, 2015 സിലബസ്-2015 പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂലൈ 27 വരെയും 170 രൂപ പിഴയോടെ ജൂലൈ 29 വരെയും ഫീസടച്ച് ജൂലൈ 30 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക് (2018, 2019 പ്രവേശനം) റഗുലര്‍ പരീക്ഷ ജൂലൈ 28-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2018 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 28-ന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 മെയില്‍ നടത്തിയ പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 30 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്-2017 പ്രവേശനം) റഗുലര്‍ (ഏപ്രില്‍ 2020) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 30 വരെ അപേക്ഷിക്കാം.
Comments are closed.