പാരമ്പര്യ പ്രവൃത്തിക്കാർക്ക് ദേവസ്വം അലവൻസ് നൽകും

ക്ഷേത്രം പാരമ്പര്യ പ്രവൃത്തിക്കാർക്ക് ദേവസ്വം അലവൻസ് നൽകും
ഗുരുവായൂർ: ക്ഷേത്രം പാരമ്പര്യ പ്രവൃത്തിക്കാർക്ക് അലവൻസ് നൽകുവാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്. വി. ശിശിർ എന്നിവർ അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാർ , പത്തുകാർ , കീഴ്ശാന്തിമാർ തുടങ്ങിയ പാരമ്പര്യ പ്രവൃത്തിക്കാർക്ക് കോവിഡ് സാഹചര്യത്തിൽ നൽകിവരുന്ന അലവൻസ് പുനർനിർണ്ണയം ചെയ്ത് ഭരണസമിതി ഉത്തരവായിട്ടുണ്ട്. ഊഴപ്രകാരം പ്രവൃത്തിയിൽ നേരിട്ട് ഏർപ്പെടുന്നവർക്ക് പ്രതിമാസം 3500 രൂപയും, ഊഴമില്ലാതെ പ്രവൃത്തിയിൽനിന്ന് വിട്ടുനിൽക്കുന്നവർക്ക് പ്രതിമാസം 2500 രൂപയും വീതം ഈ മാസം മുതൽ അലവൻസ് നൽകുന്നതാണ്. അടിച്ചുതളിക്കാർ 2 പേർക്ക് പ്രതിമാസം 2500 രൂപാ വീതവും ധനസഹായം നൽകും
Comments are closed.