1470-490

വീട്ടുപറമ്പിലെ കിണറ്റിൽ വീണ വയോധിക മരിച്ചു.

മഴുവഞ്ചേരി ചിറ്റാട്ടുകര വീട്ടിൽ തോമസിന്റെ ഭാര്യ മേരിയാണ് (75) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏട്ട് മണിയോടെയാണ് മഴുവഞ്ചേരി  തലക്കോട്ടുക്കര റോഡിലുള്ള കുരിശ്പള്ളിക്ക് സമീപത്തുള്ള വീടിന് പുറകിലുള്ള കിണറ്റിൽ മേരി അബദ്ധത്തിൽ വീണത്. വീട്ടുക്കാർ വിവരമറിയിച്ചതനുസരിച്ച് കുന്നംകുളത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തി കിണറ്റിൽ നിന്നും അവശയായ മേരിയെ പുറത്ത് എത്തിച്ചു. കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമല മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മുതദ്ദേഹം കോവിഡ് പരിശോധനകൾക്ക് ശേഷം പോസ്റ്റ് മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. ജോയ്, ജാൻസി, ഗ്രേയ്സി എന്നിവരാണ് മക്കൾ.

പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമല മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മുതദ്ദേഹം കോവിഡ് പരിശോധനകൾക്ക് ശേഷം പോസ്റ്റ് മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. ജോയ്, ജാൻസി, ഗ്രേയ്സി എന്നിവരാണ് മക്കൾ.

Comments are closed.