1470-490

കൊണ്ടാഴി സ്വദേശിനിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.

കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞ കൊണ്ടാഴി സ്വദേശിനിയുടെ (65) കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ഫലം ലഭിച്ചത്. ഇവരുടെ ട്രൂനാറ്റ് ഫലവും നെഗറ്റീവായിരുന്നു. കോവിഡ് ഫലം നെഗറ്റീവാണെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്കരിക്കണമെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അത്യാഹിത വിഭാഗത്തിൽ ഇവരെ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാനും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനത്തിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുമെന്നും പ്രിൻസിപ്പാൾ എം.എ ആൻഡ്രൂസ് അറിയിച്ചു.

Comments are closed.