1470-490

ഗുരുവായൂർ: 35-ാം വാർഡ് കണ്ടെയ്മെൻറ് സോൺ

ഗുരുവായൂർ നഗരസഭയിലെ വാർഡ് 35 കണ്ടെയ്മെൻറ് സോണായി പ്രഖ്യാപിച്ചു

ഗുരുവായൂർ: ഗുരുവായൂരിൽ മരണപ്പെട്ട യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ ഭാര്യവീട് ഉൾപ്പെടുന്ന വാർഡ് കണ്ടെയ്മെൻറ് സോണായി പ്രഖ്യാപിച്ചു. ഗുരുവായൂർ നഗരസഭയിലെ വാർഡ് 35 ആണ് കണ്ടെയ്മെൻറ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. ആനത്താവളം, ആലുക്കൽ ക്ഷേത്രം, സാംസ്കാരിക നിലയ പരിസരം, പൂക്കോട് ഗ്രൗണ്ട് തുടങ്ങിയ ഭാഗങ്ങളുള്ള സ്ഥലമാണ് ഈ വാർഡ്. പട്ടാമ്പി പള്ളിപുറം ചേപ്ര സ്വദേശി പൊറ്റയിൽ വീട്ടിൽ അനീഷ് ബാലചന്ദ്രനാണ് (39) ബുധനാഴ്ച്ച ഗുരുവായൂരിൽ മരണപ്പെട്ടിരുന്നത്. ഇയാളുടെ ഭാര്യയും മക്കളും ഉൾപ്പെടെ 19 പേരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രാവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Comments are closed.