1470-490

ചാരിറ്റി ഹൃസ്വ ചിത്രമൊരുക്കി ഒരു കൂട്ടം കലാകാരൻമാർ.

ചാരിറ്റിതട്ടിപ്പ് വ്യാപകമാകുന്ന വർത്തമാന കാലത്ത്, ഇതിനെ തുറന്നുകാട്ടുന്ന ഹൃസ്വ ചിത്രമൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ. രോഗം ബാധിച്ച നിർധന കുടുംബങ്ങളെ ചൂഷണം ചെയ്ത് വലിയ സാമ്പത്തിക ലാഭമുണ്ടാകുന്ന നിലയിലേക്ക് ചാരിറ്റി പ്രവർത്തനം കച്ചവടമാക്കി മാറ്റുന്നവരെ തുറന്ന് കാട്ടുകയാണ് മഹിൻകർ കേച്ചേരി രചനയും സംവിധാനവും നിർവ്വഹിച്ച് ഒരുക്കി ഹൃസ്വ ചിത്രം. രോഗം ബാധിച്ച പെൺകുട്ടിയുടെ ചികിത്സക്കുള്ള തുക കണ്ടെത്തി തരാമെന്ന് വിശ്വസിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കാനുള്ള വീഡിയോ ചിത്രീകരണവും, അതിനായുള്ള ചാരിറ്റി പ്രവർത്തകരുടെ ഇടപെടലും  നമ്മുക്ക് മുന്നിൽ വരച്ചു വെയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചാരിറ്റി പ്രവർത്തകരുടെ അലോസര ഇടപെടലിനെ തുടർന്ന് രോഗ ബാധിതയായ കുട്ടിയും, പിതാവും, ഇവരിൽ നിന്നും രക്ഷപ്പെടുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. രചനയ്ക്കും, സംവിധാനത്തിനുമൊപ്പം, ക്യാമറയും എഡിറ്റിങ്ങും മഹിൻകർ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കേച്ചേരി മൂവീസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ ഗഫൂർ അഭിനയ, സുജിത്ത് ഹുസൈൻ, രഞ്ജിത് പെരുമ്പിലാവ്, അജിത കല്യാണി, ദീപ, അർച്ചന സ്വീറ്റി, സലീം കല്ലൂർ, ജോമി തോമസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Comments are closed.