1470-490

ബി.ജെ.പിയിൽ വീണ്ടും കൂട്ടരാജി.

ചെമ്മണൂരിൽ ബൂത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരാണ് ബി.ജെ.പി. വിട്ട്  സി.പി.ഐ.എമ്മിൽ ചേർന്നത്.കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തെ ആൾക്കൂട്ട സമരങ്ങളിലൂടെയും,അക്രമസമരങ്ങളിലൂടെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപി, സംഘപരിവാർ സംഘടനയുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ്  ചെമ്മണ്ണൂർ മേഖലയിലെ ബിജെപി ബൂത്ത്‌ പ്രസിഡന്റുൾപടെ നിരവധി പ്രവർത്തകർ ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐഎം-ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.വി.കെ.ഷിനു, നിഖിൽ ചെറുകുന്നത്ത്, പ്രമോദ് കളരിക്കൽ, അനിൽ പൊന്നരാശ്ശേരി, സുഗീത് ചൂണ്ടപുരക്കൽ, വിഷ്ണു കളരിക്കൽ, വിവേക് കല്ലിങ്ങൽ, ധനീഷ് മണിയന്ത്ര, നികേഷ് മഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സി.പി.ഐ.എമ്മിൽ ചേർന്നത്. പാർട്ടിയിൽ ചേർന്ന പ്രവർത്തകരെ സി.പി.ഐ.എം.കുന്നംകുളം ഏരിയ സെക്രട്ടറി എം എൻ സത്യൻ സ്വീകരിച്ചു.ജില്ലാ കമ്മറ്റി അംഗം ടികെ വാസു ലോക്കൽ കമ്മറ്റി സെക്രട്ടറി കെ ബി ഷിബു, അഡ്വ. കെ എസ് ബിനോയ്, വി.കെ.ശങ്കർജി,പി വി സുരേഷ്, കെ എസ് പ്രശാന്ത് എന്നിവർ സംസാരിച്ചു.

Comments are closed.