1470-490

ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം ഇന്ന്‌ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് :ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം ഇന്ന്‌ ഉദ്ഘാടനം ചെയ്തു.  ജനങ്ങൾക്ക് മികച്ച ‘ചികിത്സ സൗകര്യങ്ങൾ ഒരുക്കി  ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം ഇന്ന് രാവിലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു .കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന ചടങ്ങിൽ വി.കെ.സി മമ്മദ് കോയ എം എൽഎ, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഇനി ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ മൂന്നു ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ ആവും എന്നതാണ് പ്രധാന നേട്ടം .വയോജനങ്ങൾക്കുള്ള പ്രത്യേകം ക്ലിനിക്, പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം എന്നിവ ഒരുക്കിയിട്ടുണ്ട് ഇതിനുപുറമെ ടിവി ,മുലയൂട്ടൽ കേന്ദ്രം, കോൺഫറൻസ് ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം  ,പൂന്തോട്ടം ,അലങ്കാരമത്സ്യം വളർത്തൽ തുടങ്ങിയ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട് ആധുനിക ലാബോറട്ടറിയിൽ ഒരുക്കുന്നതിന് ഒപ്പം പൂർണമായും കമ്പ്യൂട്ടർ വൽക്കരിക്കാൻ പദ്ധതിയുണ്ട് .തീരദേശ മേഖലയിൽ ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കോർപ്പറേഷൻ്റെ നേതൃത്വത്തിലാണ് കെട്ടിട സൗകര്യമൊരുക്കിയത്  ക്രമീകരിച്ചു.  

Comments are closed.