1470-490

പ്രതിഷേധ ദിനം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :ബീഹാറിലെ പൂർണിയ യൂണിവേഴ്സിറ്റി കർമചാരി സംഘ് ജനറൽ സെക്രട്ടറി ശ്രീ ,രാം സോഹിത് മണ്ഡലിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക എന്ന ആവശ്യമുയർത്തി കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് കേരള യുടെയും, AlUEC യുടെയും ആഹ്വാന പ്രകാരം കാലിക്കറ്റ് സർവ്വകലാശാലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ദിനം സംഘടിപ്പിച്ചു.
ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ സംഘടനാ നേതാവായിരുന്നു ശ്രീ രാം സോഹിത് മണ്ഡൽ. സർവ്വകലശാലയിലെ വിസി യുടെയും രജിസ്ട്രാറുടെയും മാനസികവും, സർവീസ് പരവുമായ പീഡനവും , കള്ള കേസുകളെയും ഏറ്റുവാങ്ങി സർവ്വകലാശാല ജീവനക്കാരുടെ സമരചരിത്രത്തിലെ രക്തസാക്ഷിയായിരിക്കുകയാണ് അദ്ദേഹം.എഴുപതോളം ജീവനക്കാരുടെ ശബളം നാല് വർഷത്തോളമായി തടഞ്ഞ് വെച്ചിരിക്കുകയാണ് സർവ്വകലാശാല. ബിഹാർ സർക്കാറിന്റെ ഉത്തരവ് ഉണ്ടായിട്ടും വി.സി യും റെജിസ്ട്രാറും ശമ്പളം കൊടുക്കാൻ നാളിതുവരെ തയ്യാറായിട്ടില്ല. പൂർണ്ണിയ യൂണിവേഴ്സിറ്റി വി സി , രജിസ്ട്രാർ എന്നിവരെ അറസ്റ്റ് ചെയ്ത് നിയമനടപടി ബീഹാർ സർക്കാർ സ്വീകരിക്കണം . കൂടാതെ ശ്രീ രാം സോഹിത് മണ്ഡലിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുകയും, ആശ്രിതരിൽ ഒരാൾക്ക് സർവകലാശാലയിൽ സ്ഥിരനിയമനം നൽകുകയും വേണം. രാം സോഹിത് മണ്ഡലിൻ്റെ രക്തസാക്ഷിത്വത്തിന് കാരണമായ കാര്യങ്ങൾ ഭാവിയിൽ സർവ്വകലാശാല ജീവനക്കാർ നേരിടാൻ പോകുന്ന വലിയ വിപത്തിൻ്റെ നാന്ദി കൂടെയാണ്.

പ്രതിഷേധ ദിനം കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് കേരള വൈസ് പ്രസിഡന്റ് കെ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു CUEU ജനറൽ സെക്രട്ടറി ടി.ശബീഷ്, പ്രസിഡന്റ് വി എസ് നിഖിൽ എന്നിവർ സംസാരിച്ചു

Comments are closed.