970-250

പട്ടിണിക്കിടില്ല ഇവരെ, ശശിയേട്ടനുള്ള കാലം വരെ

തൃശൂർ: മനുഷ്യൻ തന്നിലേയ്ക്കും തൻ്റെ സഹജീവികളിലേയ്ക്കും മനസു കൊണ്ടു നോക്കി തുടങ്ങിയ കാലമാണ് കോവിഡ് കാലം. നിനച്ചിരിക്കാതെ ഒരു സൂചന പോലും തരാതെ ഇടിച്ചു കേറി വന്ന് കോവിഡ് ലോകമാകെ മനുഷ്യനെ വെല്ലുവിളിച്ചു ‘ എല്ലാ പ്രതിസന്ധികളെയും നിഷ്പ്രയാസം പരിഹരിക്കുന്ന മാനവലോകം അക്ഷരാർത്ഥത്തിൽ പകച്ചു പോയ കാലം’ കോവിഡ് പ്രതിസന്ധിയിലാക്കിയ നിരവധി ജീവിതങ്ങൾ ഇന്ന് നമ്മുക്ക് മുന്നിലുണ്ട്. പക്ഷേ പ്രതിസന്ധികളെയെല്ലാം പുഞ്ചരിയോടെ നേരിടുകയാണ് ഇന്നിൻ്റെ ശരിയെന്ന് വിശ്വസിക്കുന്നവരുണ്ട് ഒരു പാട് ‘ അവരിലൊരാളാണ് തൃശൂരിലെ ശശിയേട്ടൻ’ ഓരോരുത്തർക്കും ഓരോ നിയോഗമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ശശിയേട്ടനും’ ഈ ജന്മത്തിലെ തൻ്റെ നിയോഗം തെരുവ് പട്ടികൾക്കു വേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് വന്നിട്ട് കാലം കുറച്ചായി’
1972 ലെത്തിയതാണ് തൃശ്ശൂരിൽ. സ്വദേശം കോട്ടയം ജില്ലയിലെ പാലായിൽ. തൃശ്ശൂരിൽ വന്നു പല പല ജോലികൾ ചെയ്തു. പലയിടങ്ങളിലായി താമസിച്ചു
Westfort ൽ മച്ചിങ്ങൽ ഗോപി മാഷിന്റെ വീട്ടിൽ താമസിക്കുന്ന സമയത്താണ് തെരുവിലലയുന്ന പട്ടികളെ ശ്രദ്ധിച്ചു തുടങ്ങിയത്. ആരും ശ്രദ്ധിക്കാത്ത, നഗരവാസികളുടെ ഭാഷയിൽ പറഞ്ഞാൽ കാൽനടയാത്രക്കാർക്കും ഇരു ചക്ര വാഹനക്കാർക്കും രാത്രികളിൽ ഭീതി നിറയ്ക്കുന്നവൻ. എന്നാൽ ശശിയേട്ടൻ അവരെ സ്നേഹിച്ചു’ മനസിലാക്കി ‘ ഇപ്പോ തെരുവ് പട്ടികളുടെ യജമാനനാണോ എന്ന് ചോദിച്ചാൽ അല്ലെന്നു പറയും ശശിയേട്ടൻ’ സുഹൃത്ത് മാത്രം’
വീട്ടുടമസ്ഥനായ ഗോപി മാഷ് വീട്ടിലെ പട്ടികളെ പരിചരിക്കുന്നത് കണ്ട് തുടങ്ങിയ കൗതുകത്തിൽ തുടങ്ങിയതാണ് ‘ ഇന്ന് നഗരത്തിലെ വിശന്നുവലയുന്ന പട്ടികൾക്ക് ആശ്വാസമാണ് ശശിയേട്ടൻ
ഉച്ചയ്ക്കും വൈകുന്നേരവും നഗരത്തിൽ പലയിടത്തും പട്ടികൾക്ക് ഭക്ഷണവുമായി ശശിയേട്ടനുണ്ടാവും. ബിസ്ക്കറ്റ്, പാൽ, മുട്ട, ചോറ്, കോഴിയിറച്ചി അങ്ങനെ അവക്കിഷ്ടമുള്ളതൊക്കെ കൃത്യ സമയത്ത് എത്തിക്കും’ നേരം തെറ്റാതെ ഒരു ദിവസം പോലും മുടങ്ങാതെ വർഷങ്ങളായി തുടരുന്ന സേവനം’
എംജി റോഡിൽ ഓവർബ്രിഡ്‌ജിനടുത്ത് ആണ് ഇപ്പോൾ താമസം. 2000 രൂപ വാടക കൊടുത്ത് താമസിക്കുമ്പോഴും സാമ്പത്തിക പ്രയാസമുണ്ടായാലും പ്രിയപ്പെട്ട പട്ടികൾക് നേരം തെറ്റാതെ ഭക്ഷണം എത്തിക്കും ശശിയേട്ടൻ’ ജീവിതത്തിലെ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ 50000രൂപ മുഴുവൻ ഇവയ്ക്കു വേണ്ടി ചിലവാക്കി കഴിഞ്ഞു. ഇപ്പോൾ ഉള്ള വരുമാനം ലോട്ടറി വിറ്റു കിട്ടുന്ന താണ്. കോ വിഡ് കാലത്ത് ഈ വരുമാനവും കുറഞ്ഞിട്ടുണ്ട്. എങ്കിലും നഗരത്തിലെ പട്ടികളെ പട്ടിണിക്കിടില്ല’
ഇന്ന് വരെ ആരോടും ഇതിനായി സഹായം ചോദിച്ചിട്ടില്ല. ചോദിക്കാൻ തോന്നിയിട്ടുമില്ല’ കാരണം ഇത് തൻ്റെ നിയോഗമാണെന്ന് വിശ്വസിക്കുന്നു ശശിയേട്ടൻ.

ശ്രീരഥ് കൃഷ്ണൻ

Loading...