1470-490

യൂത്ത് കോണ്‍ഗ്രസ് സ്തംഭന സമരം നടത്തി

കേന്ദ്രസര്‍ക്കാരിന്‍റെ പെട്രോള്‍,ഡീസല്‍ വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൃപ്രയാര്‍ ജംഗ്ഷനില്‍ പ്രതീകാത്മക കേരള ബന്ദ് പതിനഞ്ച് മിനിറ്റ് സ്തംഭന സമരം നടത്തി. തൃപ്രയാര്‍ ദേശീയ പാതയില്‍ സംഘടിപ്പിച്ച സമരം ന്യൂനപക്ഷസെല്‍ ജില്ലാ ചെയര്‍മാന്‍ നൗഷാദ് ആറ്റുപറമ്പത്ത് ഉത്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്  പി.സി.മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജന.സെക്രട്ടറി അനില്‍പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.പി.എം.സിദ്ധീഖ്,ടി.വി.ഷൈന്‍,സി.എസ് മണികണ്ഠന്‍,വിജീഷ് പന്നിപുലത്ത്,ശ്രീദര്‍ശ് വടക്കൂട്ട്,ഇസ്മായില്‍ അറക്കല്‍,റാനിഷ് തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. 

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551