1470-490

പോകാനിടമില്ലാതെ, കാരുണ്യം തേടുകയാണ് അതിഥി തൊഴിലാളി കുടുംബം

കാരുണ്യം തേടുന്ന ബംഗാളി അതിഥി തൊഴിലാളി കുടുംബം.

കുറ്റ്യാടി :- മരുതോങ്കര പഞ്ചായത്തിലെ വേട്ടോറേമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ച് അംഗ ബംഗാളി അതിഥി തൊഴിലാളി കുടുംബം ജീവിക്കാനായി കാരുണ്യം തേടുകയാണ്.പന്ത്രണ്ട് വർഷം മുൻപ് കുറ്റ്യാടിയിൽ ടൈലറിംങ്ങ് ഷോപ്പിൽ ജോലിക്കെത്തിയ കൽക്കത്തയ്ക്കടുത്ത ഫർഖോന ജില്ലയിലെ ഗാഡൻ ഡീച്ച് നിവാസികളായ ഷെയ്ക്ക് രാജേഷും, ഭാര്യ നൂർജഹാനും മക്കളായ റസ് വാന (12) റജിയ (10) ഷെയ്ക്ക്റഹിയാനു (8)മാണ് വെട്ടോറേമ്മലിലെ വാടക വീട്ടിൽ താമസിക്കുന്നത്. കോറിഡ് 19 ന്റെ ഭാഗമായി കടകൾ അടച്ചിട്ടപ്പോൾ രാജേഷ് ജോലി ചെയ്യുന്ന ടൈലറിങ്ങ് കടയും അടച്ചിടേണ്ടിവന്നു. തുടർന്ന് ഒരു നേരത്തെ ഭക്ഷണത്തിന്ന് പോലും പ്രയാസപെടേണ്ട അവസ്ഥയിലായി. വീട്ടിന്റെ വാടകയും കരണ്ട് ബില്ലും നൽകാനായില്ല. മക്കൾ മൂന്നു പേരും പരിസരത്തെ അടുക്കത്ത് യു.പി.സ്കൂളിലാണ് പഠിക്കുന്നത്.നാട്ടിൽ കാര്യമായ ബന്ധുക്കൾ ഒന്നും ഇല്ലാത്തതിനൽ ശിഷ്ടകാലം ഇവിടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് മക്കളെ മലയാളം പഠിപ്പിച്ചതെന്നും പറയുന്നു.റേഷൻ കാർഡ് ഇല്ലാത്തതിനാൽ സർക്കാറിന്റെ ആനുകൂല്യം ഒന്നും ലഭിക്കുന്നില്ലെന്നും നാട്ടുകാരുടെയും കുറ്റ്യാടിയിലെ ചില സുമനസ്സുകളുടെയും സഹായത്താലാണ് നാളുകൾ കഴിക്കുന്നത്. സ്വന്തമായി ഒരു ചെറിയ വീടും ജീവിക്കാൻ ഒരു ജോലിയും തേടുകയാണ് ബന്ധുക്കൾ ആരുമില്ലാത്ത ഈ കുടുംബം.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022