1470-490

വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും ഗ്യാസ് ടാങ്കർ അപകടം.

വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും ഗ്യാസ് ടാങ്കർ അപകടം. താഴ്ചയിലേക്ക് മറിഞ്ഞ ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച ഉണ്ടെന്ന് സംശയം. അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കറാണ് അപകടത്തിൽപെട്ടത്. വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവർ തമിഴ്നാട് തിരുനെൽവേലി സ്വദേശി അറുമുഖ സ്വാമി മുരുഗയ്യ (37)യെ നിസ്സാര പരിക്കുകളോടെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് തിരൂർ, പെരിന്തൽമണ്ണ, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുത്തനത്താണിയിൽ നിന്നും തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കുറ്റിപ്പുറത്ത് നിന്നും തിരിഞ്ഞ് പോകണമെന്നും അധികൃതർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382