1470-490

വറുതിയിലും ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് പിടിച്ചു പറി

ടി.പി. ഷൈജു തിരൂർ

കൊറോണ കാലത്തെ വറുതിക്കിടയിലും ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിൻ്റെ പണമൂറ്റൽ’ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കു പുറമെ കൈക്കൂലി വാങ്ങി കൊടുക്കാനായി കീഴ് ജീവനക്കാരെയും ഇൻസ്പെക്ഷ ന് കൊണ്ടു പോകുന്നതായി പരക്കെ പരാതി
ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാർ കൂട്ടത്തോടെ വന്ന് ഇൻസ്പെക്ഷനും പണപിരിവും നടത്തുന്നതിൽ വൻ പ്രതിഷേധമുയർന്നിട്ടും മൗനത്തിലാണ് സർക്കാരും ഉന്നതാധികാരികളും

EI, DyEI, AEI എന്നിവർക്ക് കണക്ടഡ് ലോഡിന്റെ തോത് നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ഷന് പോകുവാനായി G.O.(P) No. 425/2013 PD. Dtd. 20/05/2013 ന് ഓർഡർ നല്കിയിട്ടുള്ളതാണ്.

എന്നാൽ മേൽ പറഞ്ഞ ഓർഡർ മറികടന്ന് AEI ഒരു 63 KVA ജെനറേറ്റർ ഇൻസ്പെക്ട് ചെയ്യുവാൻ പോകുന്നിടത്ത് എന്തിനാണ് DyEI സഹിതം പോകുന്നതെന്നാണ് ചോദ്യമുയരുന്നത്. അതുപോലെ തന്നെ DyEI ലിഫ്റ്റ്, എസ്‌കലേറ്റർ, എക്സ് റേ / സ്കാനിങ്ങ് മെഷീൻ പോലുള്ളവ ഇൻസ്പെക്ട് ചെയ്യുവാൻ പോകുന്നിടത്ത് എന്തിനാണ് AEI സഹിതം പോകുന്നത്.
പോകുന്നിടത്തുനിന്നും 2 പേരുടെയും വീട്ടിലേക്ക് എത്തുന്നതടക്കമുള്ള ടാക്സിയുടെ വാടക കൊടുപ്പിക്കുകയും, മുന്തിയ ഹോട്ടലിൽ നിന്ന് ഭക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് സംബന്ധിച്ച പരാതികൾ ഉയർന്നിട്ട് കാലമേറെയായി ‘
എന്തിനാണ് കൊറോണ വ്യാപകമായ ഇക്കാലത്തും AEI പോകുന്നിടത്ത് DyEI യെ കൊണ്ടുപോകുകയും, DyEI പോകുന്നിടത്ത് AEI യെ കൊണ്ടുപോകുകയും ചെയ്യുന്നു, ഇതെന്തിനെന്നാൽ അപേക്ഷകന്റെ / ആവശ്യകാരന്റെ ചിലവിൽ നല്ല ഭക്ഷണം കഴിക്കുവാനും, സുഖമായി കാറിൽ വീട്ടിലെത്തതാനും, കൈ നിറയെ പണം ലഭിക്കുവാനുമാണത്രേ. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ഇൻസ്പെക്ട് ചെയ്തതെല്ലാം ശരിയല്ല എന്ന് വരുത്തിത്തീർത്ത് അതിന്മേൽ ഡിഫക്ട് എഴുതി ഓർഡർ നൽകില്ല എന്നു തുറന്ന് പറയുകയാണ് ഉദ്യോഗസ്ഥർ ‘ ഇവിടെ സർക്കാർ നോക്കുകുത്തിയാകുകയാണ്

EI പോകേണ്ടിടത്ത് DyEI & AEI എന്നിവരേയും കൂട്ടി ഇൻസ്പെക്ഷന് ടാക്സി വിളിച്ച് പോകുകയും ചെയ്യുന്നു. മേൽ പറഞ്ഞപോലെ കൊള്ളയടിക്കുവാനും വീണ്ടും തുടങ്ങിയിരിക്കുന്നു. കുറച്ചുകാലം ലോക്ക്ഡൗൻ വന്നതുമൂലം ഹോട്ടലുകൾ അടഞ്ഞുകിടക്കുകയും, ടാക്സികൾ ഓടാതിരിക്കുകയും ചെയ്തതിന്റെ ക്ഷീണം മാറ്റുകയാണ് ഇപ്പോൾ ഉദ്യോഗസ്ഥർ ‘
പ്രളയം, കൊറോണ എന്നിവ മൂലം തകർന്നു പോയതും, സ്ഥാപനം തുടങ്ങുവാൻ വൈകിപോയതും, കൂടാതെ ബാങ്കിലെ വായ്പ എടുത്തത്തിന്റെ പലിശ പോലും അടക്കുവാൻ പറ്റാത്ത ഈ സാഹചര്യത്തിൽ ഇലക്ട്രിക്കൽ സാമഗ്രഹികൾ സ്ഥാപിച്ചതിന്റെ ഓർഡർ ലഭിക്കേണ്ട സാഹചര്യം മനസ്സിലാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന ഈ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാരായ ഉദ്യോഗസ്ഥരിൽ നിന്ന് മോചനം കിട്ടില്ലേയെന്നാണ് ജനം ചോദിക്കുന്നത് ‘ ഇക്കാര്യത്തിൽ അതത് ജില്ലാ കലക്ടർമാരെങ്കിലും ഇടപെടണം’
ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന തെളിവുകൾ ഹാജരാക്കിയാൽ കർശന നടപടി സ്വീകരിക്കുന്നതിനുള്ള തീരുമാനങ്ങളുണ്ടാവണം’ ഇനിയും നടപടിയെടുത്തില്ലെങ്കിൽ
അപേക്ഷകർ തന്നെ എടുത്ത ഒളി ക്യാമറ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും’ ടാക്സി കാറിലാണ് കോവിഡ് നിർദ്ദേശം ലംഘിച്ച് ഉദ്യോഗസ്ഥർ കൂട്ടമായി കറങ്ങുന്നത്.
ഇവരുടെ വരവിൽ കൊറോണ പകരുമോ എന്ന ഭയപാടിൽ കൂടിയാണ് ജനങ്ങൾ.

Comments are closed.

x

COVID-19

India
Confirmed: 44,597,498Deaths: 528,701