1470-490

തെറ്റായ കോവിഡ് നിർണയം; യൂത്ത് ലീഗ് മാർച്ച്‌ നടത്തി.

കോട്ടക്കൽ: ആരോഗ്യ വകുപ്പിന്റെ തെറ്റായ കോവിഡ് നിർണയ സംവിധാനത്തിൽ അപാകത ആരോപിച്ചു കോട്ടക്കൽ മുൻസിപ്പൽ യൂത്ത് ലീഗ് കമ്മറ്റി വില്ലേജ് ഓഫിസ് മാർച്ച്‌ നടത്തി.പറമ്പിലങ്ങാടിയിൽ നിന്ന് അവശനിലയിൽ ആയ തമിഴ്നാട് സ്വദേശിയെ ആരോഗ്യ പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് മഞ്ചേരി മെഡിക്കൽ പ്രവേശിപ്പിച്ചിരുന്നു. 
പിറ്റേ ദിവസം അയാൾ മരണപ്പെടുകയും കൊറോണ നെഗറ്റീവാണെന്നു റിസൾട് ലഭിക്കുകയും ചെയ്തു.ഇന്നലെ പോസിറ്റീവാണെന്നു റിപ്പോർട്ട്‌ വന്നതിനു ശേഷം ഭീതിയിലാണ് പലരും കഴിയുന്നത്.സർക്കാർ സംവിധാനത്തിന്റെ ഈ നിരുത്തരവാദ പരമായ സമീപനത്തിന് എതിരെയാണ് യൂത്ത് ലീഗ് കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റി വില്ലേജ് ഓഫിസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചത്. 
മാർച്ച്‌ വില്ലേജ് ഓഫിസിനു മുന്നിൽ പോലിസ് തടഞ്ഞു.
  കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ കെ കെ നാസർ മാർച്ച്‌ ഉത്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ് കെഎം ഖലീൽ അധ്യക്ഷത വഹിച്ചു. 
ജനറൽ സെക്രട്ടറി നാസർ തയ്യിൽ,കോട്ടക്കൽ മുൻസിപ്പാലിറ്റി യൂത്ത് കോർഡിനേറ്റർ സി കെ മുഹമ്മദ്‌ ഇർഷാദ് , സമീറുദീൻ എരണിയൻ 
നൗഷാദ് സിപി ,മുജീബ് ടിപി ,ശരീഫ് കെവി ,അമീർ പരവക്കൽ ,സലാം കെവി , നൽകി.സി.കെ
റസാഖ് എന്നിവർ സംസാരിച്ചു 

Comments are closed.