1470-490

ട്രാഫിക് ഗാർഡ് അസോസിയേഷൻ: പി സി സി അനുവദിക്കാൻ തടസം

ട്രാഫിക് ഗാർഡ് അസോസിയേഷന് വേണ്ടി പി സി സി അനുവദിക്കാൻ അരീക്കോട് പോലിസ് സ്റ്റേഷനിൽ തടസം

മലപ്പുറം: ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തകരെ വാർത്തെടുക്കാൻ വിവിധ പഞ്ചായത്തുകളിൽ വളണ്ടിയർമാരെ ഒരുക്കുന്നതിന് ഐ ഡി കാർഡ് നൽകുന്നതിനാവശ്യമായ പോലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകാൻ ചെന്ന അപേക്ഷകരെ മടക്കിയതായി പരാതി.അരീക്കോട് പോലിസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ് അപേക്ഷകരെ മടക്കിയത് ട്രാഫിക് ഗാർഡ് അസോ ഷിയേഷൻ്റെ ആധികാരികത ബോധ്യപ്പെടുത്താതെ പി സി സി അനുവദിക്കില്ല എന്ന നിലപാടിൽ നിരവധി അപേക്ഷകരെ മടക്കിയയച്ചതാണ് വിവരം.കേന്ദ്ര സർക്കാറിൻ്റെ നീതി അയോഗിന് കീഴിൽ രജിസ്ടർ ചെയ്ത് പ്രവർത്തിക്കുന്ന ‘സംഘടനയാണ് ട്രാഫിക് ഗാർഡ് അസോഷിയേഷൻ എന്ന് ഭാരവാഹികൾ സ്റ്റേഷനിൽ അറിയിച്ചിട്ടും പോലിസ് അവഗണിച്ചത് വിവാദമായിരിക്കയാണ്. അപേക്ഷകൻ്റെ പേരിൽ പോലിസ് കേസ് ഇല്ല എന്ന് അറിയിപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് നൽകാൻ നിലവിൽ സാങ്കേതിക തടസമില്ല’പൗരൻ്റെ അവകാശത്തെ സാങ്കേതിക തടസം പറഞ് നിഷേധിക്കുന്നത് ഫണ്ടമെൻ്റ് ൽ റൈറ്റിനു മേലുള്ള കടന്നുകയറ്റവും ഭരണഘടനാ ലംഘനവുമാണെന്നും ‘സന്നദ്ധ പ്രവർത്തകർ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ ട്രാഫിക് ഗാർഡ് അസോ ഷിയേഷൻ്റെ ഐഡി ലഭിക്കുന്നതിനാണ് പി സി സി ആവശ്യപ്പെട്ടതെന്നും അപേക്ഷകർ അറിയിച്ചു.’ നിലവിൽ മഞ്ചേരി മലപ്പുറം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ട്രാഫിക് വളണ്ടിയർമാരായി ട്രാഫിക് ഗാർഡ് അസോ ഷിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382