1470-490

എസ്.ടി.യു അതിജീവന സമരം നടത്തി

എസ്.ടി.യു.കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലക്കര മിനി സിവിൽ സ്റേഷനുമുന്നിൽ  അതിജീവന സമരം നടത്തി

ചേലക്കര…തണലാവണം തള്ളാവരുത് എന്ന മുദ്രവാക്യവുമായി എസ്.ടി.യു.കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലക്കര മിനി സിവിൽ സ്റേഷനുമുന്നിൽ  അതിജീവന സമരം നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, ജനദ്രോഹ നയങ്ങൾ തിരുത്തുക, പ്രവാസിസംരക്ഷണം ഉറപ്പാക്കുക, എന്നീ ആവശ്യങ്ങളുമായി  കോവിഡ് 19 ന്റെ സാഹചര്യത്തിൽ തൃശൂർ കലക്ട്രയ്റ്റിന്  മുന്നിൽ നടത്തേണ്ട ധർണ്ണ കലക്ട്രയ്റ്റിന് സമീപം 144  പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചേലക്കരയിൽ സമരം നടത്തിയത്. എസ്.ടി.യു.ജില്ലാ പ്രസിഡന്റ് പി.എ.അബ്ദുൽ സലാം  ഉദ്‌ഘാടനം ചെയ്തു.  ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്.കാസിം ഹാജി അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ജില്ലാ സെക്രട്ടറി പി.വി. അലി, സംസ്ഥാന സെക്രട്ടറി ടി.കെ.എം. കാസിം, പി.കെ.വീരാൻകുട്ടി, വി,സിദ്ധീഖ്, എൻ.എ.ഇബ്രാഹീം, തയ്യൽ തൊഴിലാളി സെക്രട്ടറി  എ.എ.സൈനുദ്ധീൻ, കെ.എം. വീരാൻകുട്ടി, തുടങ്ങിയവർ സംസാരിച്ചു.  

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573