1470-490

എസ്.എസ്.എൽ.സി: 98.93 ശതമാനം വിജയം നേടി തൃശൂർ

എസ്.എസ്.എൽ.സി: 98.93 ശതമാനം വിജയം നേടി തൃശൂർ ജില്ല; നൂറുമേനി നേടി 155 സ്‌കൂളുകൾഎസ് എസ് എൽ സി പരീക്ഷയിൽ ജില്ലയ്ക്ക് 98.93 ശതമാനം വിജയം. ജില്ലയിലെ 155 സ്‌കൂളുകൾ നൂറുമേനി വിജയം നേടി.ജില്ലയിൽ പരീക്ഷ എഴുതിയ 35147 വിദ്യാർഥികളിൽ 34771 പേർ ഉപരിപഠന യോഗ്യത നേടി. ഇതിൽ 17509 പേർ ആൺകുട്ടികളും 17262 പേർ പെൺകുട്ടികളുമാണ്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ-99.43. 10605 പേർ (5395 ആൺ, 5210 പെൺ) പരീക്ഷയെഴുതിയതിൽ 10545 പേർ (5347 ആൺ, 5198 പെൺ) വിജയിച്ചു. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 10042 പേർ (5015 ആൺ, 5027 പെൺ) പരീക്ഷയെഴുതിയതിൽ 9966 പേർ (4974 ആൺ, 4992 പെൺ) വിജയിച്ചു-99.24 ശതമാനം. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 14500 പേർ (7386 ആൺ, 7114 പെൺ) പരീക്ഷയെഴുതി 14260 പേർ (7188 ആൺ, 7072 പെൺ) വിജയിച്ചു-98.34 ശതമാനം.ജില്ലയിൽ 3416 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇവരിൽ 1002 പേർ ആൺകുട്ടികളും 2414 പേർ പെൺകുട്ടികളുമാണ്. ഇതിൽ 379 പേർ സർക്കാർ വിദ്യാലയങ്ങളിൽ നിന്നുള്ളവരാണ്. 2478 പേർ എയ്ഡഡ് വിദ്യാർഥികളും 559 പേർ അൺ എയ്ഡഡ് വിദ്യാർഥികളുമാണ്. തൃശൂർ വിദ്യാഭ്യാസ ജില്ല- 1095, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല- 1402, ചാവക്കാട് വിദ്യാഭ്യാസജില്ല- 919 എന്നിങ്ങനെയാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക്.155 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. സർക്കാർ തലത്തിൽ 35, എയ്ഡഡ് തലത്തിൽ 88, അൺ എയ്ഡ്ഡ് തലത്തിൽ 32 എന്നിങ്ങനെയാണ് കണക്ക്. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാലയങ്ങളുള്ളത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലാണ്-60. ഇതിൽ 16 എണ്ണം ഗവ. സ്‌കൂളുകളും 36 എണ്ണം എയ്ഡഡും എട്ടെണ്ണം അൺ എയ്ഡഡുമാണ്. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 52 (ഒമ്പത് സർക്കാർ, 35 എയ്ഡഡ്, എട്ട് അൺ എയ്ഡഡ്), ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 43 (10 സർക്കാർ, 17 എയ്ഡഡ്, 16 അൺ എയ്ഡഡ്) എന്നിങ്ങനെയാണ് നൂറ് മേനി വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണം.കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷ രണ്ടു ഘട്ടങ്ങളിലായാണ് നടത്തിയത്. ആദ്യഘട്ട പരീക്ഷ 2020 മാർച്ച് 10 മുതൽ 19 വരെയും, രണ്ടാംഘട്ട പരീക്ഷ 2020 മേയ് 26 മുതൽ 28 വരെയുമാണ് നടന്നത്. ഐ.റ്റി. പരീക്ഷ 2020 ഫെബ്രുവരി 24 മുതൽ മാർച്ച് അഞ്ച് വരെ നടത്തി. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം 56 കേന്ദ്രങ്ങളിലായി രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തീകരിച്ചത്. 2020 മേയ് 18 മുതൽ 22 വരെയും ജൂൺ നാലു മുതൽ 19 വരെയും.
പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന അപേക്ഷകൾഎസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുളള അപേക്ഷകൾ ജൂലൈ രണ്ട് മുതൽ ഏഴ് വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകൻ അതാത് സ്‌കൂൾ പ്രഥമാധ്യാപകർക്ക് ജൂലൈ 7ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപ് നൽകിയിരിക്കണം. പ്രസ്തുത അപേക്ഷകൾ പ്രഥമാധ്യാപകർ ജൂലൈ എട്ടിന് വൈകീട്ട് അഞ്ച് മണിയ്ക്കു മുൻപായി ഓൺലൈൻ കൺഫർമേഷൻ നടത്തേണ്ടതുമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു പേപ്പർ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്.പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം ജൂലൈ 22നകം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും ജൂലൈ 30നകം നൽകുന്നതാണ്.
സേ പരീക്ഷഎസ്.എസ്.എൽ.സി., എസ്.എസ്.എൽ.സി. (എച്ച്.ഐ.), റ്റി.എച്ച്.എസ്.എൽ.സി., റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗം വിദ്യാർത്ഥികൾക്ക് തെരെഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് സേ പരീക്ഷ നടത്തും. പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഫിസിക്സ്, കെമസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങൾ എഴുതുവാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകൾ റഗുലറായി എഴുതാവുന്നതാണ്. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137