1470-490

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു

ഇന്ധനവില വർദ്ധനവിനെതിരെ മൂന്നിയൂർ തപാലാപ്പീസിന് മുമ്പിൽ കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ സമരം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കെപിസിസി ആഹ്വാനപ്രകാരം പെട്രോൾ ഡീസൽ വിലവർധനവിനെതിരെ മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിച്ചിറ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്കീഴേടത്ത് മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ കെ വിജയൻ, ലത്തീഫ് കൂട്ടാലുങ്ങൽ, സികെ. ഹരിദാസൻ, പൂക്കാടൻകുഞ്ഞുമോൻഹാജി, ചെനാത്ത് മുഹമ്മദ്, എം സിദ്ദീഖ്, സലാം പടിക്കൽ,
പി പി റഷീദ്, ഒ പ്പി അസീസ്, ഏടശ്ശേരി അബൂബക്കർ ഹാജി, അലി ഫൈസൽ, ഷൗക്കത്ത് മുള്ളുങ്ങൽ, എം കാദർകുട്ടി, വക്കത്തൊടിക മുസ്തഫ, സി കെ അപ്പുകുട്ടൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.