1470-490

പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് ടോൾ ബൂത്തുകൾ സ്ഥാപിച്ചു

അഴിയൂർ പഞ്ചായത്തിൽ പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് ടോൾ ബൂത്തുകൾ സ്ഥാപിച്ചു

 അഴിയൂർ ഗ്രാമപഞ്ചായത്തിൽ  പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് ടോൾ ബൂത്തുകൾ സ്ഥാപിച്ചു. കുഞ്ഞിപ്പള്ളി, അഴിയൂർ ചുങ്കം, മുക്കാളി എന്നീ സ്ഥലങ്ങളിലാണ് പ്ലാസ്റ്റിക് ടോൾ ബൂത്തുകൾ സ്ഥാപിച്ചത്. അൽ ഹിക്മ ചാരിറ്റബിൾ ട്രസ്റ്റ് കുഞ്ഞി പള്ളിയുടെ സാമ്പത്തിക സഹായത്തോടെയാണ് ടോൾ ബൂത്തുകൾ സ്ഥാപിച്ചത്. മൂന്നര  അടി വീതിയും 6 അടി ഉയരവുമുള്ള ടോൾ ബൂത്തിന്  ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിൽ നിക്ഷേപിക്കാനുള്ള ദ്വാരവും ക്രമീകരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും 30,000 രൂപയാണ് ചിലവ്. കുഞ്ഞി പള്ളിയിലും മുക്കാളിയിലും  സ്ഥാപിച്ച പ്ലാസ്റ്റിക് ടോൾ ബൂത്തുകൾ പഞ്ചായത്ത് പ്രസിഡണ്ട് വി  പി വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീബ അനിൽ,  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിന  കല്ലേരി,  പഞ്ചായത്ത് സെക്രട്ടറി ടി  ഷാഹുൽഹമീദ്, മെമ്പർ.പി.പി.  ശ്രീധരൻ, അൽ ഹിക്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മൊയ്തു കുഞ്ഞിപ്പള്ളി,  ഹരിതകർമ്മസേന ലീഡർ ഷിനി എ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് ടോൾബൂത്ത് അടച്ചുറപ്പുള്ളതും  മഴ കൊള്ളാത്തതും  ലോക്ക് സൗകര്യമുള്ളതുമാണ്. ഹരിത കർമ്മ സേന ക്കാണ് പരിപാലനത്തിന്റെ  ചുമതല.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573