1470-490

എൻസി അബ്ദുൾ ഖാദർ ഇന്ന് സർവ്വകലാശാല പടിയിറങ്ങും .

എൻസി അബ്ദുൾ കാദർ

ജോയിൻ്റ് കൺട്രോളർ എൻസി അബ്ദുൾ ഖാദർ ഇന്ന് സർവ്വകലാശാല പടിയിറങ്ങും .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷാഭവൻ ബി എ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറും ജോയിന്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസുമായ എൻ സി അബ്ദുൽ ഖാദർ മുപ്പത്തൊന്നു വർഷത്തെ സേവനത്തിനു ശേഷം ഇന്ന്( 30.06.2020നു ) സർവീസിൽ നിന്ന് വിരമിച്ച്പടിയിറങ്ങുകയാണ്. 1989 ൽ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച അബ്ദുൽ ഖാദർ 1990 – ലാണ് കാലിക്കറ്റ്‌ യൂണിവേഴ്സി റ്റിയിൽ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ വഴി എത്തിയത്. തുടർന്ന് സർവകലാശാല പരീക്ഷാ ഭവനിലെ വിവിധ വിഭാഗങ്ങൾ, രജിസ്ട്രാർ ഓഫീസ്, പ്രൊ വൈസ് ചാൻസലർ ഓഫീസ്, ഹെൽത്ത്‌ സയൻസ്, കോളേജ് ഡെവലപ്മെന്റ് കൌൺസിൽ, കായിക വിഭാഗം എന്നിവിടങ്ങളിലും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും ജോലി ചെയ്തു. സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് മുൻ ജനറൽ സെക്രട്ടറിയും നിലവിൽ ഉന്നതാധികാരസമിതിഅംഗവുമാണ്. കാലിക്കറ്റ് യു ണിവേഴ്സിറ്റി എംപ്ലോ യീസ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി മുൻ ഡയറക്ടർ ബോർഡ് അംഗവും പ്രസിഡന്റുമാ യിരുന്നു.കോഴിക്കോട് ജില്ല, കൊടുവള്ളി, തലപ്പെരുമണ്ണ സ്വദേശിയാണ്. ഇപ്പോൾ യൂണിവേഴ്സിറ്റിക്കടുത്തു പള്ളിക്കൽ ബസാറിൽ താമസിക്കുന്നു. ഭാര്യ ആയിഷ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ മോഡൽ ഹയർ സെക്കണ്ടറി ,സ്കൂളിൽ അധ്യാപികയാണ്.
മക്കൾ : ഫിദസഹ്‌ല , ഫാദിൽ മുഹമ്മദ്‌.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305