1470-490

മുബാറക്ക ഹയർ സെക്കണ്ടറി സ്കൂളിന് ചരിത്ര വിജയം

തലശ്ശേരി: തലശ്ശേരി നഗരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തി 100% വിജയം നേടി മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ. 283 ൽ 283 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടുകയും 17 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടുകയും ചെയ്തു എന്നത് ഈ വിജയത്തിന് മാറ്റുകൂട്ടുന്നതാണ്.

9 പേർക്ക് 9 എ പ്ലസ് ഗ്രേഡും 16 പേർക്ക് 8 എ പ്ലസ് ഗ്രേഡും ലഭിച്ചു. പാഠ്യ പാഠ്യേതര രംഗത്ത് ദേശീയ സംസ്ഥാന തലത്തിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവ് തെളിയിക്കുകയും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹത നേടുകയും ചെയ്തിട്ടുണ്ട്.

മികച്ച അച്ചടക്കം, ചിട്ടയായ പഠനപ്രവർത്തനങ്ങൾ, പാഠ്യപാഠ്യേതര രംഗത്തെ മികവ് എന്നിവയാണ് ഈ നേട്ടത്തിന് നിദാനം. അധ്യാപകരുടേയും രക്ഷിതാക്കളുടേയും കഠിനാധ്വാനം ഈ വിജയത്തിനു പിന്നിലുണ്ട്.

തീരദേശ പിന്നോക്ക പ്രദേശത്തിൻ്റെ ഉന്നതിക്കു വേണ്ടി 1951 ൽ മുൻ കേരളാ സ്പീക്കറായിരുന്ന കെ എം സീതീ സാഹിബിൻ്റെ നേതൃത്വത്തിലാണ് ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചത്.

മുബാറക്ക ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, മാനേജ്മെൻ്റ്, പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ, ഡിപ്പാർട്ട്മെൻ്റ് എന്നിവരെ ഹെഡ്മാസ്റ്റർ കെ.മുസ്തഫ
അഭിനന്ദിച്ചു.

Comments are closed.