1470-490

മോട്ടോർ തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി.

ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ നടത്തിയ ധർണ്ണ കെ.പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി കേന്ദ്ര സർക്കാർ കോവിഡ് കാലത്ത് ഇന്ധന വിലയും ഇൻഷൂർ പ്രീമിയം ഉൾപ്പെടെയുള്ളവ വർദ്ധിപ്പിച്ചതിനെതിരായി ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കുറ്റ്യാടി സബ്ബ് പോസ്റ്റാഫിസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
രാജ്യത്തെ കോടി കണക്കായ മോട്ടോർ തൊഴിലാളികളെയും ജനങ്ങളെയും തൊഴിലില്ലാത്തവരായി രോഗത്തെരുവിലേക്ക് വലിച്ചെറിയുകയാണെന്നും ഏഷ്യയിലെ ഏറ്റവും ഇന്ധനവിലയുള്ള രാജ്യമായി ഇന്ത്യയെ മാറ്റി മോഡി സർക്കാർ രാജ്യത്തിൻ്റെ വികസന തകർക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട്സി.പി. എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും കർഷസംഘം ജില്ലാ പ്രസിഡൻറുമായ കെ പി കുഞ്ഞമ്മത് കുട്ടി പറഞ്ഞു. പി പി ദിനേശൻ സ്വാഗതം പറഞ്ഞു. ഗുഡ്സ് ട്രാൻസ്പോട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സി കെ സതീശൻ, സിഐടിയു ലൈറ്റ് മോട്ടോർ കുന്നുമ്മൽ ഏരിയാ ജോയിൻ്റ് സെക്രട്ടറി എൻ കെ സതീശൻ, ടി കെ ജമാൽ, ഇ പി ചന്ദ്രൻ , കെ പി പ്രകാശൻ .ടി ബിനീഷ് എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382