1470-490

സർവ്വകലാശാലയെ തകർക്കാൻ എം എൽ എ യുടെ സമരാഭാസം

സർവ്വകലാശാലയെ തകർക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും എം എൽ എ യുടെ സമരാഭാസം –

സിൻഡിക്കേറ്റ് അംഗം കെ കെ ഹനീഫ .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: സർവ്വകലാശാലയെ തകർക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനുമാണ് എം എൽ എ യുടെ സമരാഭാസമെന്ന് – ഇടത് സിൻഡിക്കേറ്റ് അംഗം – കെ കെ ഹനീഫ. കാലിക്കറ്റ് സർവ്വക ലാശാലയിൽ ഇന്നലെ ബിരുദഫലം പുറത്ത് വിട്ട ചടങ്ങിന് ശേഷം വാർത്താ ലേഖകരോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം .കാലിക്ക റ്റ് സർവകലാശാലയെ തകർക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനു മാണ് വള്ളിക്കുന്ന് മണ്ഡലം എം എൽ എ ശ്രമിക്കുന്നത്. ഇടതു സിൻഡി ക്കേറ്റ് സർവകലാശാലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് ആവിഷ്ക രിച്ച പദ്ധതികളെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായാ ണ് എം എൽ എ ഇറങ്ങിയിരി ക്കുന്നത്.മാത്രമല്ല വികസ പദ്ധതിക ളെ അടിസ്ഥാന രഹിതമായ ആരോ പണ ങ്ങളുയർത്തി തടയാനുള്ള ശ്രമമാണ് നടക്കുന്നത് മാനദ- ണ്ഡങ്ങൾ മറികടന്ന് യു ഡി എഫ് ഭരണ കാല ത്ത് നടത്തിയ വികസന പദ്ധതികൾ ഇപ്പോൾ വിജിലൻസ് അന്വേഷണ ത്തിലാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് എം എൽ എ – യ്ക്കും ലീഗ് സംഘടനകൾക്കു മറിയാം .ഇവരെ സംരക്ഷിക്കാനാണ് എം എൽ എ കൊട്ടേഷൻ എടുത്ത് കുപ്രചരണങ്ങൾ നടത്തുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കോടതി വിധിക്ക് വിധേയമായി നടക്കുന്ന നിയമന നടപടികളെ മസ്സിൽ പവറ് കൊണ്ട് തടയാനാണ് ലീഗിൻ്റെ ഇപ്പോഴത്തെ ശ്രമം. ഒരു സ്വാശ്രയ നേഴ്സറിക്കും സ്ഥലമോ മറ്റ് സൗകര്യങ്ങങളോ ആർക്കും സർവ്വകലാശാല നൽകിയിട്ടില്ലെന്നും സിൻഡിക്കേറ്റിന് വേണ്ടി വേണ്ടിഅദ്ദേഹംവ്യക്തമാക്കി.
അതേ സമയം ഇടതു സിൻഡിക്കേ റ്റിന്റെ ആരോപണങ്ങളെ എംഎൽഎ നിഷേധിച്ചു.സംവരണ അട്ടിമറി നടത്തി സാമ്പത്തിക അഴിമതിക്കാണ് അധ്യാപക നിയമനങ്ങളിലൂടെ ഇടതു സിൻഡിക്കേറ്റ് ലക്ഷ്യമിടുന്നതെന്നും എന്ത് വില കൊടുത്തും ഇതിനെ തടയുമെന്നും എം എൽ എ പറഞ്ഞു. കാലിക്കറ്റ് സർവ്വകലാശാല പ്രധാന കവാടത്തിൽ എം എൽ എ – പി അബ്ദുൾ ഹമീദ്മാസ്റ്റർ ഇന്ന് നടത്തുന്ന ഉപവാസ സമരം രാവിലെ 9.30ന്പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കും.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551