1470-490

വ്യാപാരി വ്യവസായി സമിതി നില്പു സമരം

കോട്ടക്കൽ : കോവിഡിന്റെ മറവിൽ  ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി സമിതി കോട്ടക്കൽ ഏരിയ   കമ്മിറ്റി കോട്ടക്കൽ ചെങ്കുവെട്ടി ജംഗ്ഷനിൽ നില്പുസമരംനടത്തുകയുണ്ടായി ,  കേന്ദ്ര സർക്കാരിന്റെ വൻകിടക്കാരെ പ്രീണനം നടത്തി, പാവപ്പെട്ടവരെ പട്ടിണിയിലേക്ക് നയിക്കുന്ന പെട്രോളിയം വില വർദ്ധന പ്രധിഷേധ നില്പുസമരം, സമിതിയുടെ ജില്ലാ സെക്രട്ടറി ശ്രീ ഹംസ പുല്ലാട്ടിൽ ഉദ്ഘാടനം ചെയ്തു, സമിതി ഏരിയ പ്രസിഡന്റ്‌ ടി ഷംസു അദ്യക്ഷത വഹിച്ചു, ഏരിയ സെക്രട്ടറി എൻ വേണുഗോപാലൻ സ്വാഗതവും, പി സ്വാലിഹ് നന്ദിയും രേഖപ്പെടുത്തി,  കെ പി സുബൈർ, കുട്ടൻ എടരിക്കോട്, ഇബ്രാഹിം പാലത്തറ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു. 

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217