1470-490

ഹമീദ് കൈനിക്കര 75-ാം വയസ്സിലേക്ക്.

തിരൂർ: തിരൂരിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിലെ നിറസാന്നിധ്യം ഹമീദ് കൈനിക്കര എഴുപത്തിയഞ്ചാം വയസ്സിലേക്ക്. ഇന്ന് ഈ കാരണവർക്ക് 74 വയസ്സ് തികയുകയാണ് പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഏറ്റവും അടുത്ത അനുയായിയും ആയിരുന്ന നമ്പർ റ്റു കൈനിക്കര മുഹമ്മദ് സാഹിബിന്റെ മകനായിട്ടാണ് ഹമീദ് 1946 ല്‍ തിരൂരിൽ ജനിച്ചത്. മണ്ണിങ്ങല്‍ തിത്തീമു ഹജ്ജുമ ആയിരുന്നു ഉമ്മ.
കോട്ട് എൽ പി സ്കൂളിലും തിരൂർ ഗവൺമെൻറ് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. സിഐടിയു അഖിലേന്ത്യാ നേതാവ് പി നന്ദകുമാർ, പരേതനായ ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടി, കുറ്റിപ്പുലാന് ഹൈദർ എന്നിവരെല്ലാം സഹപാഠികളായിരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ എല്ലാ ക്ലാസിലെയും ലീഡർ ആയിരുന്നു. പഠിച്ചിരുന്ന കാലത്ത് പ്രസംഗം, ഗാനാലാപനം, നാടകം, ചിത്രകല, ലേഖനമെഴുത്ത്, എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിരുന്നു. വീട്ടിൽ വന്നിരുന്ന് അബ്ദുറഹ്മാന്‍ സാഹിബ്, ഇ. എം. എസ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ എല്ലാം അടുത്തറിയാൻ  സാധിച്ചു. ഔദ്യോഗിക വിദ്യാഭ്യാസത്തിനുശേഷം തിരൂരിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ്  പ്രവർത്തിച്ചത്. പത്തുവർഷത്തോളം ഖത്തറിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. അവിടെയുള്ള സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഖത്തറിലെ തിരൂർ മുൻസിപ്പൽ കമ്മിറ്റിയുടെ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരൂരിലെ കാരണവർ പരേതനായ ഡോക്ടർ കെ ആലിക്കുട്ടി സാഹിബിനൊപ്പം അദ്ദേഹം തിരൂറിലേ എല്ലാ രംഗങ്ങളിലും നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ കുറേക്കാലമായി തിരൂരിലെ സാമൂഹിക-സാംസ്കാരിക കലാരംഗങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് കൈനിക്കരയുടേത്. പത്താംതരം വരെ പഠിച്ച ഹമീദിനെ മലയാളത്തിന് പുറമെ അറബി, ഇംഗ്ലീഷ് ഭാഷകളും അറിയാം സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ കൊച്ചു നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തിരൂരിലെ എണ്ണിയാലൊടുങ്ങാത്ത സാമൂഹ്യ സാംസ്കാരിക കലാ സംഘടനകളുടെ നെടുനായകത്വം വഹിക്കുന്ന ഹമീദ് കൈനിക്കര നല്ലൊരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. തിരൂർ സൗഹൃദവേദി, റോട്ടറി ക്ലബ്ബ്, തമ്പ് എന്നിവയുടെ പ്രസിഡണ്ട് സ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്. എംഇഎസ്, എം എസ്എസ്, കെ എം ഇ എ എന്നിവയുടെയെല്ലാം ലൈഫ് മെമ്പർ ആണ്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, മദ്യനിരോധന സമിതി, സർവ്വോദയ മേള,  തുഞ്ചൻ സ്മാരക സംരക്ഷണ സമിതി, യുവൻറസ് സോക്കർ സ്പോട്സ് ക്ലബുകള്‍, ലോക ഇന്നർ വിഷൻ വൈസ് ചെയർമാൻ, പാൻ ബസാർ പള്ളി കമ്മിറ്റി അംഗം, കോട്ട സ്കൂൾ പള്ളി കമ്മിറ്റി മുത്തവല്ലി മാരിൽ, ഒരാൾ ജില്ലാ വൈസ് പ്രസിഡണ്ട് ഉപഭോക്ത സംരക്ഷണ സമിതി ജോയിൻ സെക്രട്ടറി, റെഡ് ക്രോസ്, പ്രവാസി തിരൂർ മുൻസിപ്പൽ കമ്മിറ്റി, കേരള ശാന്തി സമിതി, കാൻഫെഡ്, ഫെയർ ഫിലിം സൊസൈറ്റി, സീനിയർ സിറ്റിസൺ ഫോറം, സിറ്റിസൺ വെൽഫെയർ അസോസിയേഷൻ, തല, എന്നിവയുടെയെല്ലാം ഭാരവാഹിയായി ഇദ്ദേഹം  പ്രവർത്തിച്ചിട്ടുണ്ട്. തിരൂരിലെ പൊതുപരിപാടികളിൽ എല്ലാം പങ്കെടുക്കാറുള്ള ഹമീദിന്റെ പ്രസംഗം അനുവാചകർക്ക് നല്ല ഒരു അനുഭവമാണ്. സംസാരത്തിനു പുറമേ ഇദ്ദേഹം പൊതുപരിപാടികളിൽ പാടാനും തയ്യാറാകാറുണ്ട്. തിരൂർ ചെസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് സ്ഥാനവും അദ്ദേഹം ദീർഘകാലമായി വഹിച്ചിരുന്നു. സാലഭഞ്ജിക യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഗവൺമെൻറ് കോൺട്രാക്ട് അസോസിയേഷൻ മലപ്പുറം ജില്ലാ  പ്രസിഡണ്ട് ആയിരുന്ന എ ആർ നഗറിലെ ഫസല്‍ ഹാജിയുടെ മകൾ ബിരിയുമ്മയെന്ന മാളൂട്ടി ആണ് ഹമീദ് കൈനിക്കരയുടെ ഭാര്യ. അർഷ ഏക മകളും മുഹമ്മദ് അസ്ലം മരുമകനും ആണ്.  പ്രായത്തിലെ അവശതകൾ മറന്ന് യുവാവിനെ പോലെ ഇപ്പോഴും തിരൂരിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ഹമീദ് എന്ന കുഞ്ഞുട്ടി നിറഞ്ഞു നിൽക്കുന്നു.  ഈ സർവ്വകലാവല്ലഭന് ദീർഘായുസിനായി നമുക്ക് പ്രാർത്ഥിക്കാം

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573